ജാന്‍വിയുടെ ജിമ്മിലെ ചിത്രത്തിനു സംഭവിച്ചത്!!

ബോളിവുഡ് സ്വപ്‌നസുന്ദരി ശ്രീദേവിയുടെ മകളാണ് ജാന്‍വി. സിനിമയിലേക്ക് ചേക്കേറുന്ന ജാന്‍വി ജിമ്മില്‍ നിന്ന് മടങ്ങുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍. ഇറക്കം കുറഞ്ഞ വസ്ത്രവുമിട്ടായിരുന്നു ജാന്‍വിയുടെ വരവ്. ജാന്‍വിയുടെ പിന്നാലെ കൂടിയ പാപ്പരാസികള്‍ താരത്തിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ചിത്രം വൈറലായതോടെ ജാന്‍വിക്ക് നേരെ സൈബര്‍ സദാചാര വാദികള്‍ ആക്രമണവും തുടങ്ങി.

ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും പെണ്‍കുട്ടിയാണെന്ന കാര്യം ഓര്‍ക്കണമെന്നുമാണ് ഇന്റര്‍നെറ്റില്‍ വരുന്ന കമന്റുകള്‍. ഇതിനു മുമ്പും ഗ്ലാമര്‍ വസ്ത്രങ്ങളുടെ പേരിലും ആരാധകരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലും നടി ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

Related posts