മ​ല​യാ​ളി താ​രം ജി​ൻ​സ​ണ്‍ ജോ​ണ്‍സ​ണ് അ​ർ​ജു​ന അ​വാ​ർ​ഡ്

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി താ​രം ജി​ൻ​സ​ണ്‍ ജോ​ണ്‍​സ​ണ് അ​ർ​ജു​ന അ​വാ​ർ​ഡ്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 1,500 മീ​റ്റ​റി​ൽ സ്വ​ർ​ണ​വും 800 മീ​റ്റ​റി​ൽ വെ​ള്ളി​യും നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജി​ൻ​സ​നെ തേ​ടി അ​ർ​ജു​ന അ​വാ​ർ​ഡ് എ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി​യാ​ണ് ജി​ൻ​സ​ണ്‍. അഞ്ച്​ ലക്ഷം രൂപയും വെള്ളിയിൽ തീർത്ത അർജുന ശിൽപവും ​പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം. അ​ർ​ജു​ന അ​വ​ർ​ഡ് സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സ​മി​തി കേ​ന്ദ്ര​കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി. കേ​ന്ദ്ര​കാ​യി​ക മ​ന്ത്രാ​ല​യം കൂ​ടി ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

2018 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ലും ജി​ൻ​സ​ൺ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. കോ​മ​ൺ​വെ​ൽ​ത്തി​ൽ 1,500 മീ​റ്റ​റി​ൽ ദേ​ശീ​യ റെ​ക്കോ​ർ​ഡോ​ടെ അ​ഞ്ചാ​മ​ത് ജി​ൻ​സ​ൺ ഫി​നി​ഷ് ചെ​യ്തി​രു​ന്നു. ബ​ഹാ​ദൂ​ർ പ്ര​സാ​ദി​ന്‍റെ 23 വ​ർ​ഷ​ത്തെ റെ​ക്കോ​ർ​ഡാ​യി​രു​ന്നു അ​ന്ന് ജി​ൻ​സ​ൺ ത​ക​ർ​ത്ത​ത്.

മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യു​ടെ പേ​രും നേ​ര​ത്തെ പ​ട്ടികയിൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Related posts