തൂക്കിവിറ്റാൽ പണം കിട്ടും..! നഷ്‌ടപരിഹാരം നല്കിയില്ല; കോടതി ഉത്തരവിനെ തുടർന്ന് റെയിൽവേ സ്റ്റേഷൻ ജപ്തി ചെയ്യാൻ അധികൃതർ എത്തിയത് പരിഭ്രാന്തി പരത്തി

stationകോയമ്പത്തൂർ: നഷ്‌ടപരിഹാരം നല്കാത്തതിനെ തുടർന്ന് കരൂർ റെയിൽവേ സ്റ്റേഷൻ ജപ്തി ചെയ്യാനുള്ള ഉത്തരവു മായി കോടതി ജീവനക്കാർ എത്തിയത് സ്റ്റേഷൻ പരിസരത്ത് പരിഭ്രാന്തി പരത്തി.റെയിൽവേ സ്റ്റേഷൻ നിർമിക്കു ന്നതിനായി കരൂർ, ആത്തൂർ, കാരാപ്പാറൈ എന്നിവിടങ്ങളിലെ 325 പേരുടെ ഭൂമി വാങ്ങിയിരുന്നു.

എന്നാൽ സ്‌ഥലം ഉടമകൾക്ക് സർക്കാർ നല്കിയ തുക കുറവാണെന്ന് ആരോപിച്ച് ആറുപേർ കോടതിയെ സമീപിച്ചി രുന്നു. എന്നാൽ കോടതിവിധി വന്നിട്ടും നഷ്‌ടപരിഹാരം നല്കാത്തതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിലുള്ള വസ്തുക്കൾ ജപ്തിചെയ്യാൻ ഉത്തരവിടുകയായിരുന്നു.

ഇതേ തുടർന്നാണ് കോടതി അധികൃതരും പരാതിക്കാരും ജപ്തി ചെയ്യാനെത്തിയത്. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ സുരേന്ദ്രൻ മേലധികാരികളെ വിവരം അറിയിച്ചു.27നകം നഷ്‌ടപരിഹാരം നല്കുമെന്ന് സ്റ്റേഷൻ മാസ്റ്റർ ഉറപ്പുനല്കിയതിനെ തുടർന്ന് അധികൃതർ ജപ്തിചെയ്യാതെ തിരിച്ചുപോയി.

Related posts