സാ​മ്പ​ത്തി​ക ത​ട്ടി​പ്പ​ട്ട്, വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്ക​ൽ! യു​എ​ൻ​എ അ​ഴി​മ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു : ജാ​സ്മി​ൻ ഷാ ​ഒ​ന്നാം പ്ര​തി

കൊ​ച്ചി: ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (യു​എ​ൻ​എ) ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ ​ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ കേ​സ്.

ജാ​സ്മി​ൻ ഷാ​യെ ഒ​ന്നാം പ്ര​തി​യാ​ക്കി ക്രൈം​ബ്രാ​ഞ്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ​ട്ട്, വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്ക​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി സ​ത്യ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് മൂ​ന്ന് കോ​ടി 71 ല​ക്ഷം രൂ​പ കാ​ണാ​നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി.

ന​ഴ്സു​മാ​രി​ൽ നി​ന്നും ലെ​വി പി​രി​ച്ച​ത​ട​ക്ക​മു​ള്ള തു​ക​യി​ൽ നി​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഘ​ട​ന​യു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ജാ​സ്മി​ന്‍ ഷാ​യു​ടെ ഡ്രൈ​വ​ര്‍ പ​ണ​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts