ദർശനത്തിനെത്തിയ മുൻ മന്ത്രി പി.കെ. ജയലക്ഷ്മിയെ  ഗുരുവായൂർ ക്ഷേത്രം അധികൃതർ തടഞ്ഞതായി പരാതി; കു​ട്ടി​യു​ടെ ചോ​റൂ​ണി​ന് എ​ത്തി​യ​താ​യി​രു​ന്നു ജ​യ​ല​ക്ഷ​മി

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നെ​ത്തി​യ മു​ൻ മ​ന്ത്രി ജ​യ​ല​ക്ഷ്മി​യെ ക്ഷേ​ത്രം അ​ധി​കൃ​ത​ർ ത​ട​ഞ്ഞ​താ​യി പ​രാ​തി.

കു​ട്ടി​യു​ടെ ചോ​റൂ​ണി​ന് എ​ത്തി​യ​താ​യി​രു​ന്നു ജ​യ​ല​ക്ഷ​മി. ചോ​റൂ​ണി​നു ശേ​ഷം നാ​ല​ന്പ​ല​ത്തി​ൽ ക​ട​ക്കു​ന്ന​തി​നാ​യി ക്ഷേ​ത്ര ഗോ​പൂ​ര​ത്തി​ലെ​ത്തി​യ ജ​യ​ല​ക്ഷ്മി അ​ധി​കൃ​ത​രോ​ട് ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ വി​ഐ​പി​കളെ ദ​ർ​ശ​ന​ത്തി​നു അ​നു​വ​ദി​ക്കു​ന്ന വ​ഴി​യി​ലൂ​ടെ ക​ട​ത്തി​വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ഇ​വ​ർ ദ​ർ​ശ​നം ന​ട​ത്താ​തെ മ​ട​ങ്ങി. ദേ​വ​സ്വം മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

എന്നാൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ മേ​ളം ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ മു​ന്നി​ൽ​കൂ​ടി കടത്തിവി​ടാ​നാ​വി​ല്ലെ​ന്നും, പി​ന്നീ​ട് ക​ട​ത്തി​വി​ടാ​മെ​ന്ന് പ​റ​ഞ്ഞു​മെ​ന്നു​മാ​ണ് ക്ഷേ​ത്രം അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Related posts