താളമേളം..! ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മേ​ളം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​സ്വാ​ദ​കര്‍; ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ജ​യ​റാം കൊ​ട്ടി​ക്ക​യ​റി

ചോ​റ്റാ​നി​ക്ക​ര: മേ​ള​പ്രേ​മി​ക​ൾ​ക്ക് നി​ർ​വൃ​തി പ​ക​ർ​ന്ന് ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ പ​ത്മ​ശ്രീ ജ​യ​റാ​മി​ന്‍റെ പ്ര​മാ​ണ​ത്തി​ൽ അ​ഞ്ചാം പ​വി​ഴ​മ​ല്ലി​ത്ത​റ​മേ​ളം. ജ​യ​റാം ഏ​ഴു ത​വ​ണ പ്ര​മാ​ണ​ക്കാ​ര​നാ​യി ക്ഷേ​ത്ര​ത്തി​ൽ മേ​ളം ന​ട​ത്തി​യി​രു​ന്നു. ആ​ദ്യ ര​ണ്ടു ത​വ​ണ​യും സാ​ധാ​ര​ണ​മേ​ള​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചാ​മ​ത്തെ പ​വി​ഴ​മ​ല്ലി​ത്ത​റ​മേ​ള​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​ശ്രീ​മൂ​ല​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ അ​ര​ങ്ങു ത​ക​ർ​ത്ത​ത്.

ഒ​ന്നാം കാ​ല​ത്തി​ൽ തു​ട​ങ്ങി ര​ണ്ടും മൂ​ന്നും നാ​ലും കാ​ല​ങ്ങ​ൾ കൊ​ട്ടി​ക്ക​യ​റി അ​ഞ്ചാം കാ​ല​ത്തി​ൽ പ​വി​ഴ​മ​ല്ലി​ത്ത​റ​യുടെ മു​ന്നി​ലാ​ണ് കൊ​ട്ടി ക​ലാ​ശി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലെ പ​ന്തീ​ര​ടി പൂ​ജ​യും സ​ര​സ്വ​തീ​പൂ​ജ​യും ക​ഴി​ഞ്ഞു മൂ​ന്നു ഗ​ജ​വീ​ര​ന്മാ​രു​ടെ ശീ​വേ​ലി​ക്കാ​ണ് മേ​ളം ന​ട​ന്ന​ത്. ആ​കെ 111 വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ മേ​ള​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ു.ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മേ​ളം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​സ്വാ​ദ​ക​രാ​ണ് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.

Related posts