വര്‍ഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു, എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല, ഇപ്പോള്‍ ആരെയും മനസു കൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാന്‍ പറ്റുന്നു, ജയസൂര്യയ്ക്ക് പറയാനുള്ളത്

അടുത്തകാലത്ത് വളരെ ശ്രദ്ധയോടെ സിനിമകള്‍ ചെയ്യുന്ന നടനാണ് ജയസൂര്യ. എണ്ണത്തില്‍ കുറവുമാണ് അഭിനയിക്കുന്ന സിനിമകളും. എന്തുകൊണ്ടാണ് സിനിമകള്‍ കുറയുന്നത് എന്നതിനു മറുപടി പറയുകയാണ് ജയസൂര്യ. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്ക്കാനും കൂടുതല്‍ ശ്രദ്ധിച്ച് വേഷങ്ങള്‍ ചെയ്യാനും തീരുമാനിച്ചതെന്ന് ജയസൂര്യ പറയുന്നു.

വര്‍ഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു. എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല. അതിന്റെ ഭവിഷത്തും നോക്കിയില്ല. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്ക്കാനും കൂടുതല്‍ ശ്രദ്ധിച്ചു വേഷങ്ങള്‍ എടുക്കാനും തീരുമാനിച്ചത്. നോക്കി എടുക്കുമ്പോഴും തെറ്റുപറ്റാം. പക്ഷേ, അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമായതുകൊണ്ട് ആരെയും മനസ്സ് കൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാം ജയസൂര്യ പറയുന്നു.

രണ്ടാമതൊരു ജയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന തോനല്‍ കാരണമാണ് തന്റെ യഥാര്‍ഥ പേരായ ജയന്‍ ഉപേക്ഷിച്ച് ജയസൂര്യ ആയതെന്നും അദേഹം പറയുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റര്‍ സനത് ജയസൂര്യ കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. അപ്പോള്‍ താനും ആ പേര് സ്വീകരിച്ചു. വീട്ടുകാര്‍ പോലും മാസങ്ങള്‍ക്ക് ശേഷമാണ് ഇതറിയുന്നതെന്നും ജയസൂര്യ പറയുന്നു.

Related posts