ഇങ്ങനെയാണേല്‍ ഈ മകന്‍ അച്ഛന് ഒരു ഭീഷണിയായി മാറും! ജയസൂര്യയുടെ മകന്റെ ഡബ്‌സ്മാഷ് വീഡിയോ കണ്ട് സോഷ്യല്‍മീഡിയയും ജയസൂര്യ ആരാധകരും ഒന്നടങ്കം പറയുന്നു

അച്ഛന്റെ പാത പിന്തുടര്‍ന്ന്, ചെറുപ്രായത്തില്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട മേഖലകളില്‍ കൈവച്ച് പ്രതിഭ തെളിയിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണ് നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത്.

ചുരുങ്ങിയ പ്രായത്തിനിടെ തന്നെ നിരവധി ആരാധകരെയും അദ്വൈത് സ്വന്തമാക്കി കഴിഞ്ഞു. ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തും അഭിനയിച്ചും എഡിറ്റിംഗ് വര്‍ക്കുകള്‍ സ്വയം നടത്തിയുമൊക്കെ പയ്യന്‍സ് മലയാളികളുടെ മനസില്‍ ഇടം നേടിയത്.

താര പുത്രന്റെ പുതിയ ഡബ്സ്മാഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജയസൂര്യ ചിത്രം ‘പ്രേതം ടൂ’വിന്റെ സിനിമ സെറ്റാണ് അദ്വൈത് പുതിയ പരീക്ഷണ ശാലയ്ക്കായി തിരഞ്ഞെടുത്തത്.

ചിത്രത്തിലെ നായിക സാനിയ അയ്യപ്പനുമൊത്താണ് അദ്വൈത് ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. ജയസൂര്യയുടെ തന്നെ ചിത്രത്തിലെ ഒരു ഭാഗമാണ് ഇരുവരും ഡബ്സ്മാഷിനായി തിരഞ്ഞെടുത്തതും. ജയസൂര്യ അഭിനയിച്ച ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ ചന്തുവിന്റെ കഥാപാത്രമായാണ് അദ്വൈത് വീഡിയോയില്‍ എത്തുന്നത്.

സാനിയ അയ്യപ്പനാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.അച്ഛന് ഭീഷണിയായി മാറും ഈ മകന്‍ എന്നതില്‍ സംശയമില്ല എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

 

View this post on Instagram

 

Love ano……..♥️ @actor_jayasurya @sarithajayasurya 🤣

A post shared by SANIYA IYAPPAN (@_saniya_iyappan_) on

Related posts