സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി

ചെ​ന്നൈ: സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്ന​ത്തി​ന് ഫോ​ണി​ൽ ബോം​ബ് ഭീ​ഷ​ണി. തി​ങ്ക​ളാ​ഴ്ച രാ​ത്രി മൈ​ലാ​പ്പു​ർ കേ​ശ​വ പെ​രു​മാ​ൾ കോ​വി​ൽ സ്ട്രീ​റ്റി​ലു​ള്ള ഓ​ഫീ​സി​ലേ​ക്കാ​ണ് അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശ​മെ​ത്തി​യ​ത്.

മ​ണി​ര​ത്നം പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും അ​ദ്ദേ​ഹ​ത്തി​ൻ​റെ ഓ​ഫീ​സി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. പ​ക്ഷേ, സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ഫീ​സി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്ത​യാ​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ മ​ണി​ര​ത്നം ചി​ത്രം “ചെ​ക്ക ചി​വ​ന്ത വാ​ന’ ത്തി​ലെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​മു​ള്ള ആ​രെ​ങ്കി​ലു​മാ​ണോ ഭീ​ഷ​ണി​ക്കു പി​ന്നി​ലെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Related posts