ജ​യ​സൂ​ര്യ എ​ങ്ങ​നെ സി​നി​മ​യി​ലെ​ത്തി ? വി​ന​യ​ൻ ഓ​ർ​ക്കു​ന്നു…

ന​ട​ൻ ജ​യ​സൂ​ര്യ​യു​ടെ സി​നി​മ​പ്ര​വേ​ശ​നം എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ വ്യ​ക്ത​മാ​ക്കു​ന്ന ഫേ​സ്ബു​ക്ക് കു​റി​പ്പ് വൈ​റ​ലാ​യി.

ദി​ലീ​പി​ന്‍റെ ദു​ർ​വാ​ശി​യാ​ണ് ജ​യ​സൂ​ര്യ എ​ന്ന താ​ര​ത്തി​ന് സി​നി​മ​യി​ലേ​ക്ക് വ​ഴി​തു​റ​ന്ന​തെ​ന്ന് വി​ന​യ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

“ഊ​മ​പ്പെ​ണ്ണി​ന് ഉ​രി​യാ​ടാ​പ്പ​യ്യ​ൻ’ എ​ന്ന ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ക​ന്നി​ ചി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യം സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത് ദി​ലീ​പി​നെ​യാ​ണ്.

പ്ര​തി​ഫ​ല​മാ​യി നി​ർ​മാ​താ​വ് അ​ദ്ദേ​ഹ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ മു​ൻ​കൂ​റാ​യി ന​ൽ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ക​ലൂ​ർ ഡെ​ന്നി​സി​നെ മാ​റ്റ​ണ​മെ​ന്ന ദി​ലീ​പി​ന്‍റെ പി​ടി​വാ​ശി​ക്ക് വി​ന​യ​ൻ വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ ജ​യ​സൂ​ര്യ എ​ന്ന താ​ര​ത്തി​ന് സി​നി​മ​യി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കു​ക​യാ​യി​രു​ന്നു.

ദി​ലീ​പി​ന്‍റെ പി​ടി​വാ​ശി​യും ജ​യ​സൂ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​ന്തോ​ഷ​വും നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ന്ന ത​ന്‍റെ മു​ൻ​കാ​ല അ​നു​ഭ​വ​ങ്ങ​ളു​മെ​ല്ലാം​അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment