ഡി​ജി​റ്റ​ൽ റി​ലീ​സ് മ​ല​യാ​ള​ത്തി​ൽ ആ​ദ്യം! ജ​യ​സൂ​ര്യ ചി​ത്രം ആ​മ​സോ​ണ്‍ പ്രൈ​മി​ൽ റി​ലീ​സ് ചെ​യ്യും

കോ​ട്ട​യം: മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു സി​നി​മ തി​യ​റ്റ​റി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​ൻ​പ് ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ എ​ത്തു​ന്നു. കോ​വി​ഡ് 19 പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് തി​യ​റ്റു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നീ​ക്കം.

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ചി​ത്രം ​സൂ​ഫി​യും സു​ജാ​ത​യും ആ​മ​സോ​ണ്‍ പ്രൈ​മി​ലൂ​ടെ​യാ​ണ് റി​ലീ​സി​നെ​ത്തു​ക. മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ഡി​ജി​റ്റ​ൽ റി​ലീ​സ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ആ​മ​സോ​ണ്‍ പ്രൈ​മും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു.

ന​വാ​ഗ​ത​നാ​യ ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സ് സം​വി​ധാ​നം ചെ​യ്ത സി​നി​മ ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ദി​തി റാ​വു ഹൈ​ദ​രി​യാ​ണ് നാ​യി​ക. ജ​യ​സൂ​ര്യ​യാ​ണ് ചി​ത്രം ആ​മ​സോ​ണ്‍ പ്രൈ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. സി​നി​മ എ​ന്ന് റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​ട്ടി​ല്ല.

തി​യ​റ്റു​ക​ൾ ഇ​നി എ​ന്ന് തു​റ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വ​മു​ണ്ട്. അ​തി​നാ​ലാ​ണ് ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സി​നി​മ റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ജ​യ് ബാ​ബു പ​റ​ഞ്ഞു.​

അ​തേ​സ​മ​യം, മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു സി​നി​മ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ റി​ലീ​സ് ചെ​യ്യു​ന്പോ​ൾ തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പ്ര​തി​ക​ര​ണം ശ്ര​ദ്ധേ​യ​മാ​കും. ഓ​ണ്‍​ലൈ​ൻ റി​ലീ​സ് സം​വി​ധാ​ന​ത്തെ തി​യ​റ്റ​ർ ഉ​ട​മ​ക​ൾ എ​തി​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു സൂ​ച​ന​ക​ൾ.

Related posts

Leave a Comment