ലൈംഗികചുവയോടെ സംസാരിച്ചെന്ന് നടിയുടെ പരാതി! സംവിധായകന്‍ ജീന്‍ പോള്‍ ലാലിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്; അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പരാതി

RD-New1

ലൈംഗികചുവയോടെ സംസാരിച്ചെന്ന നടിയുടെ പരാതിയില്‍ നടനും സംവിധായകനുമായ ലാലിന്റെ മകന്‍, യുവസംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് പനങ്ങാട് പോലീസ് കേസെടുത്തത്.

സിനിമയില്‍ അഭിനയച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ഇത് ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികചുവയോടെ സംസാരിച്ചെന്നും വ്യക്തമാക്കിയാണ് യുവതി പരാതി നല്‍കിയത്. 2016ല്‍ ഹണി ബീ ടു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവമെന്നാണ് നടിയുടെ മൊഴിയില്‍ വ്യക്തമാക്കുന്നത്. ജീന്‍പോള്‍ അടക്കം നാലുപേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടന്‍ ശ്രീനാഥ് ഭാസി, അനിരുദ്ധ്, അനൂപ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍.

Related posts