എ​പ്സ്റ്റീ​നു​മാ​യി അ​ടു​ത്ത ബ​ന്ധം, സു​ൽ​ത്താ​ന്‍റെ പ​ണി​പോ​യി: ഡി​പി വേ​ൾ​ഡി​ന്‍റെ സി​ഇ​ഒ സ്ഥാ​ന​ത്തു​നി​ന്ന് സു​ൽ​ത്താ​ൻ അ​ഹ​മ്മ​ദ് ബി​ൻ സു​ലാ​യെ​മി​നെ നീ​ക്കി

ദു​ബാ​യ്: കു​പ്ര​സി​ദ്ധ അ​മേ​രി​ക്ക​ൻ ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ ദു​ബാ​യ് ആ​സ്ഥാ​ന​മാ​യ ആ​ഗോ​ള ലോ​ജി​സ്റ്റി​ക്സ് ഭീ​മ​ന്മാ​രാ​യ ഡി​പി വേ​ൾ​ഡി​ന്‍റെ സി​ഇ​ഒ സ്ഥാ​ന​ത്തു​നി​ന്ന് സു​ൽ​ത്താ​ൻ അ​ഹ​മ്മ​ദ് ബി​ൻ സു​ലാ​യെ​മി​നെ നീ​ക്കി.

പ​ക​രം ഡി​പി വേ​ൾ​ഡ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ഈ​സ കാ​സി​മി​നെ​യും ഗ്രൂ​പ്പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റാ​യി ഇ​ന്ത്യ​ക്കാ​ര​നാ​യ യു​വ​രാ​ജ് നാ​രാ​യ​ണ​നെ​യും നി​യ​മി​ച്ചു.

യു​എ​സ് നീ​തി​ന്യാ​യ വ​കു​പ്പ് ഏ​റ്റ​വു​മൊ​ടു​വി​ൽ പു​റ​ത്തു​വി​ട്ട എ​പ്സ്റ്റീ​ൻ ഫ​യ​ലി​ലാ​ണ് സു​ൽ​ത്താ​ൻ അ​ഹ​മ്മ​ദ് ബി​ൻ സു​ലാ​യെ​മി​ന്‍റെ പേ​രു​ള്ള​ത്. എ​പ്സ്റ്റീ​നു​മാ​യി ഇ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഫ​യ​ലി​ലു​ള്ള വി​വ​രം.

Related posts

Leave a Comment