തീ​ര​ദേ​ശ​പാ​ത​യു​ടെ വി​ക​സ​നം; തീ​ര ജ​ന​ത​യു​ടെ നെ​ഞ്ചി​ലെ തീ​ക്ക​ന​ലാ​യി പി​ങ്ക് കു​റ്റി​ക​ൾ

തു​റ​വൂ​ർ: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തീ​ര ജ​ന​ത​യ്ക്ക് മ​റ്റൊ​രു ഇ​രു​ട്ട​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പി​ങ്കു കു​റ്റി​ക​ൾ. തീ​ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ നെ​ഞ്ചി​ൽ തീ​ക്ക​ന​ലാ​യി മാ​റു​ക​യാ​ണി​വ. തീ​ര​ദേ​ശ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പി​ങ്കു കു​റ്റി​ക​ളാ​ണ് തീ​ര​ദേ​ശ ജ​ന​ത​യ്ക്ക് ഭാ​ര​മാ​യി മാ​റു​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കി​യ മാ​പ്പ് അ​നു​സ​രി​ച്ച് സ്വ​കാ​ര്യ ഏ​ജ​ൻ​സി തീ​ര​ദേ​ശ​ത്ത് മാ​രാ​രി​ക്കു​ളം മു​ത​ൽ ചെ​ല്ലാ​നം വ​രെ​യും ചെ​ല്ലാ​നം മു​ത​ൽ ഫോ​ർ​ട്ടു​കൊ​ച്ചി വ​രെ​യും റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പി​ങ്ക് കു​റ്റി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കു​റ്റി​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്ന് റോ​ഡി​നു സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​വ​രു​ടെ മേ​ൽ​വി​ലാ​സ​വും, സ​ർ​വേ ന​മ്പ​രും, ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തു നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മ​റ്റു വി​ശ​ദ​വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു​പോ​യ​ത​ല്ലാ​തെ പി​ന്നീ​ട് യാ​തൊ​രു​വി​ധ ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. സ്ഥ​ല​മെ​ടു​പ്പ് സം​ബ​ന്ധി​ച്ച് യാ​തൊ​രു​വി​ധ നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ത്ത​തും സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​മാ​ണ് സ്ഥ​ല​മെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

വീ​ടി​ന്‍റെ ഉ​ള്ളി​ലും മു​റ്റ​ത്തും പ​റ​മ്പി​ലും മ​റ്റും പി​ങ്കു കു​റ്റി​ക​ൾ സ്ഥാ​പി​ച്ച​തോ​ടു​കൂ​ടി ഈ ​ഭൂ​മി​യി​ൽ ഉ​ട​മ​ക​ൾ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ബാ​ങ്കി​ൽ​നി​ന്നു ലോ​ണെ​ടു​ക്കു​വാ​നോ മ​റ്റു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​നോ ഉ​ള്ള അ​നു​മ​തി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും പു​തു​താ​യി നി​ർ​മി​ച്ച പ​ല വീ​ടു​ക​ളു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് പി​ങ്കു കു​റ്റി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഇ​വ​രു​ടെ ജീ​വി​തം ത്രി​ശ​ങ്കു​വി​ൽ ആ​യി​രി​ക്കു​ക​യാ​ണ്. പ​ക​രം വീ​ട് വ​യ്ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തു​വാ​നോ, പ​ക​രം സം​വി​ധാ​ന​മാ​യി എ​ന്തു ചെ​യ്യ​ണ​മെ​ന്നോ അ​റി​യാ​തെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. തീ​ര​ദേ​ശ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഇ​തും ജ​ല​രേ​ഖ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി തീ​ര​ദേ​ശ ജ​ന​ത​യു​ടെ നെ​ഞ്ചി​ലെ തീ​ക്ക​ന​ൽ നീ​ക്കു​ക​യോ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യാ​ത്ത​പ​ക്ഷം കു​റ്റി​ക​ൾ പി​ഴു​തെ​റി​യു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് തീ​ര​ദേ​ശ ജ​ന​ത.

Related posts

Leave a Comment