ജെസ്‌ന തീവ്രവാദ സംഘടനകളുടെ പിടിയിലോ ? പെണ്‍കുട്ടിയുടെ പിതാവ് നല്‍കുന്ന മറുപടി ഇങ്ങനെ…

മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബികോം വിദ്യാര്‍ഥിനി ജെസ്‌ന മംഗലാപുരത്തെ മതപഠനകേന്ദ്രത്തിലുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ജെസ്‌നക്കേസ് സിബിഐയ്ക്കു വിട്ടതോടെ മകളെ കണ്ടെത്താനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കൊല്ലമുളയിലെ കുന്നത്ത് വീട്.

ജെസ്ന ജീവിച്ചിരിക്കുന്നു അങ്ങനെ വിശ്വസിക്കാനാണു ഞങ്ങള്‍ക്ക് ഇഷ്ടംമെന്ന് ജെസ്നയുടെ പിതാവ് പറയുന്നു. ജെസ്‌ന തീവ്രവാദ സംഘടനകളുടെ പിടിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നു്ം അങ്ങനെയൊരു കാര്യം സ്ഥിരീകരിക്കാന്‍ ഒന്നും തങ്ങളുടെ കൈവശമില്ലെന്നായിരുന്നു ജെസ്‌നയുടെ പിതാവ് പറഞ്ഞത്.

ജെസ്‌നയുടെ പിതാവ് പറയുന്നതിങ്ങനെ…പലരും പലതും പറഞ്ഞു വിളിച്ചിരുന്നു. ആ വിവരങ്ങളൊക്കെ പത്തനംതിട്ട പൊലീസിനു കൈമാറിയിരുന്നു. മറ്റൊരു സൂചനയും ലഭിച്ചില്ല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജെസ്‌നയുടെ പിതാവ് ഇങ്ങനെ പറഞ്ഞത്.

ജെസ്‌നയുടെ തിരോധാനം നിയമസഭയിലും കോലാഹലങ്ങള്‍ക്കു വഴിവച്ചു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, പുണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി.

സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. എരുമേലി വരെ ജെസ്‌ന പോയതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.
ജെസ്നയെന്നു കരുതുന്ന പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി ഉണ്ടെന്നത് വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ആരുടേതെന്ന് ഇന്നും അറിയില്ല.

Related posts

Leave a Comment