പ്ര​ള​യ​ക്കെ​ടു​തി​ക്കു ഇ​ര​യാ​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളുടെ സംരക്ഷണത്തിനായി മറാത്തി സംഘം; ഇ​ഴ​ജ​ന്തു​ക്ക​ളെ പിടിക്കാനും ഇവർ റെഡി

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ​ക്കെ​ടു​തി​ക്കു ഇ​ര​യാ​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും അ​ല​ഞ്ഞു​തി​രി​യു​ന്ന മൃ​ഗ​ങ്ങ​ളെ​യും ര​ക്ഷി​ക്കാ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള ഒ​രു സം​ഘം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പാ​നി​യ​ൻ ആ​നി​മ​ൽ പ്രാ​ക്ടീ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (കേ​പാ​ക്ക്) യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു മ​ഹാ​രാ​ഷ്ട്ര​യി​ലെ മൂ​ന്നു സം​ഘ​ട​ന​ക​ളിൽ നിന്നായി ഒ​ന്പ​തം​ഗ സം​ഘം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ​ത്തി​യ​ത്.

ഒ​രു വെ​റ്റി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ടീ​മു​ക​ളാ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ പ​വ​ൻ ശ​ർ​മ പ​റ​ഞ്ഞു. ആം​ബു​ല​ൻ​സും മ​രു​ന്നു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണു ഇ​വ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ പാ​ന്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം ഉ​ണ്ടെ​ന്ന​റി​യി​ച്ചാ​ൽ ഇ​വ​ർ സ​ഹാ​യ​ത്തി​നാ​യി എ​ത്തും. ആ​വ​ശ്യ​മു​ള്ള​വ​ർ കേ​പാ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​ഹ​ർ​ഷ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ. ​കെ.​ജെ. ജോ​ണ്‍ എ​ന്നി​വ​രെ  ഈ നന്പറിൽ ബന്ധപ്പെടാം. 9447084814, 9744700777

Related posts