ജെ​സ്നയെ ചില സുഹൃത്തുക്കൾ ചതിച്ചെന്ന് സംശയം; സ​ഹ​പാ​ഠി​ക​ളായ അഞ്ചുപേരിലേക്ക് അ​ന്വേ​ഷ​ണം എ​ത്തി​യി​ല്ല; സി​ബി​ഐ അ​ന്വേ​ഷ​ണം പ​രാ​ജ​യ​മെന്ന് പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സി​ൽ കൂ​ടെ കോ​ള​ജി​ൽ പ​ഠി​ച്ച അ​ഞ്ചു പേ​രി​ലേ​ക്ക് സി​ബി​ഐ അ​ന്വേ​ഷ​ണം എ​ത്തി​യി​ല്ല. സ​ഹ​പാ​ഠി​ക​ളു‌​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് രം​ഗ​ത്ത്. സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​ള്ളി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജെ​സ്ന​യു​ടെ പി​താ​വ് സി​ജെ​എം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ഈ ​ആ​രോ​പ​ണ​മു​ള്ള​ത്.

ഹ​ർ​ജി സ്വീ​ക​രി​ച്ച കോ‌‌​ട​തി സി​ബി​ഐ​യ്ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ ര​ണ്ട് ആ​ഴ്ച സ​മ​യം ന​ൽ​കി.പു​ലി​ക്കു​ന്നി​നും മു​ണ്ട​ക്ക​യ​ത്തി​നും ഇ​ട​യ്ക്കു വ​ച്ചാ​ണ് ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​തെ​ന്നും ഈ ​സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം എ​ത്തി​യി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ബിരുദ വിദ്യാർഥിനിയായ ജെ​സ്ന കോളജിലെ എ​ൻ​എ​സ്എ​സ് ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യി​ട്ടി​ല്ല. സു​ഹൃ​ത്തു​ക്ക​ളി​ൽ ചി​ല​ർ ച​തി​ച്ച​താ​യും സം​ശ​യ​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നും സി​ബി​ഐ അ​ന്വേ​ഷ​ണം പ​രാ​ജ​യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

2018 മാ​ർ​ച്ച് 22-നാ​ണ് ജെ​സ്ന​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച​ശേ​ഷ​മാ​ണ് കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്.

Related posts

Leave a Comment