ഇവൾ എയർഹോസ്റ്റസല്ല, മാലാഖയാണ്: കുഞ്ഞിനെ രക്ഷിച്ചതിന് നന്ദിപറഞ്ഞ് ജെറ്റ് എയർവേയ്സിന് ഒരമ്മയുടെ കത്ത്

വി​മാ​ന​ത്തി​നു​ള്ളി​ലെ എ​ല്ലാക്കാ​ര്യ​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​ത് എ​യ​ർ​ഹോ​സ്റ്റ​സു​മാരാ​ണ്. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ് പ​രി​ച​രി​ക്കു​ന്ന​തു മു​ത​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ജോ​ലി വ​രെ ഇ​വ​ർ ചെ​യ്യും. അ​ത് അ​വ​രു​ടെ തൊ​ഴി​ലി​ന്‍റെ സ്വ​ഭാ​വ​മാ​ണ്. നി​ര​വ​ധി എ​യ​ർ​ഹോ​സ്റ്റ​സു​മാ​ർ ത​ങ്ങ​ളു​ടെ ക​ട​മ കൃ​ത്യ​മാ​യി ചെ​യ്ത് പ്ര​ശം​സ നേ​ടി​യി​ട്ടു​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ജെ​റ്റ് എ​യ​ർ​വേ​സി​ലെ എ​യ​ർ​ഹോ​സ്റ്റ​സി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു കു​ഞ്ഞ് ര​ക്ഷ​പ്പെ​ട്ടു. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മ്മ​യോ​ടൊ​പ്പം അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്കു പോ​കാ​നെ​ത്തി​യ പ​ത്തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സെ​ക്യൂ​രി​റ്റി ഗേ​റ്റി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​ൽ​ക്ക​വെ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്ന് കു​ഞ്ഞ് നി​ല​ത്തേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

സ​മീ​പം നി​ന്നി​രു​ന്ന മി​ത​ൻ​ഷി വൈ​ദ്യ എ​ന്ന എ​യ​ർ​ഹോ​സ്റ്റ​സ് പെ​ട്ടെ​ന്ന് കു​ഞ്ഞി​ന് പ​രി​ക്കേ​ൽ​ക്കാ​തെ പി​ടി​ച്ചു. എ​ന്നാ​ൽ, കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നി​ല​ത്തേ​ക്കു വീ​ണ മി​ത​ൻ​ഷി​ക്ക് സാ​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ജോ​ലി​യെത്ത​ന്നെ സാ​ര​മാ​യി ബാ​ധി​ക്കും​വി​ധ​ത്തി​ൽ മൂ​ക്കി​ൽ മു​റി​വേ​റ്റുവെ​ന്ന് കു​ഞ്ഞി​ന്‍റെ അ​മ്മ പ​റ​ഞ്ഞു. ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ “മാ​ലാ​ഖ’​യ്ക്കു ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട് അ​വ​ർ ജെ​റ്റ് എ​യ​ർ​വേ​സി​നു ക​ത്തയച്ചു.

സം​ഭ​വം ജെ​റ്റ് എ​യ​ർ​വേ​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​ത​ൻ​ഷി​യെ​ക്കു​റി​ഞ്ഞ് ത​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. 2016 മു​ത​ൽ ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ കാ​ബി​ൻ ക്രൂ​വി​ൽ മി​ത​ൻ​ഷി അം​ഗ​മാ​ണ്.

Related posts