എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; മരണത്തിൽ ദുരൂഹത ഉന്നയിച്ച് ബന്ധുക്കൾ

നി​ല​ന്പൂ​ർ: എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. മ​ര​ണ​ത്തി​ൽ സം​ശ​യ​മെ​ന്നു ബ​ന്ധു​ക്ക​ൾ. മൂ​ത്തേ​ടം നീ​തി​ക്കാ​വി​ൽ വി​നീ​തി​ന്‍റെ ഭാ​ര്യ നി​ഥി​ല(23) ആ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​രി​ച്ച നി​ധി​ല ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​ര​ന്പ​ത്തൂ​രി​ൽ തു​ന്പ​യി​ൽ ര​വി​യു​ടെ മ​ക​ളാ​ണ്.

മ​രി​ച്ച വി​വ​രം ഭ​ർ​തൃ​വീ​ട്ടു​കാ​ർ അ​റി​യി​ച്ചി​ല്ലെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും എ​ട​ക്ക​ര സി​ഐ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Related posts