റി​ൻ​സി​യു​ടെ ശ​രീ​ര​ത്തില്‍ മു​പ്പ​തി​ലേ​റെ വെ​ട്ടു​ക​ൾ! യുവതിയെ വെട്ടിക്കൊന്ന റിയാസ് മുന്പും പ്രശ്നക്കാരൻ; ഇയാള്‍ താമസിക്കുന്നത് യുവതി താമസിക്കുന്നതിന് അടുത്ത സ്ഥലത്തും

കൊ​ടു​ങ്ങ​ല്ലൂ​ർ: വസ്ത്രവ്യാപാരിയായ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി റിയാസ് (28) മുന്പും പ്രശ്നക്കാൻ.

യുവതിയുടെ കടയിലെ ജീവനക്കാരനായിരുന്ന ഇയാൾ നേരത്തെയും പല പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായിട്ടാണ് പോലീസ് പറയുന്നത്.

യുവതി താമസിക്കുന്നതിന് അടുത്ത സ്ഥലത്തു തന്നെയാണ് ഇ‍യാളും താമസിക്കുന്നത്.

നേരത്തെയും പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ റിയാസിനെ യുവതി കടയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നു കരുതുന്നു.

യു​വാ​വ് ക്രൂ​ര​മാ​യി വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​യാ​യ യു​വ​തി വെള്ളിയാഴ്ച രാവിലെയാണ് മ​രി​ച്ചു.

എ​റി​യാ​ട് സ്കൂ​ളി​നു സ​മീ​പം നി​റ​ക്കൂ​ട്ട് എ​ന്ന ക​ട ന​ട​ത്തു​ന്ന ക​ലാ​പ​ള്ള നാ​സ​റി​ന്‍റെ ഭാ​ര്യ റി​ൻ​സി (35) ആ​ണ് മ​രി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​രൻ കൂടിയായ പ്രതി റി​യാ​സ് ഒ​ളി​വി​ലാ​ണ്.

ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് എ​റി​യാ​ട് ബ്ലോ​ക്കി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് റി​ൻ​സി​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കു​ട്ടി​ക​ളു​മാ​യി ക​ട​യി​ൽ​നി​ന്നു സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ റി​ൻ​സി​യെ ബൈ​ക്കി​ടി​ച്ചു വീ​ഴ്ത്തി വെ​ട്ടു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കും ക​ഴു​ത്തി​ലു​മ​ട​ക്കം മു​പ്പ​തി​ലേ​റെ വെ​ട്ടു​ക​ൾ റി​ൻ​സി​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ആ​ക്ര​മ​ണം ക​ണ്ട് കു​ട്ടി​ക​ൾ ഭ​യ​ന്നു നി​ല​വി​ളി​ച്ച​പ്പോ​ഴാ​ണ് പ​രി​സ​ര​വാ​സി​ക​ൾ സം​ഭ​വ​മ​റി​ഞ്ഞ​ത്. ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി ര​ക്ഷ​പ്പെ​ട്ടു.

അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യെ പി​ന്നീ​ട് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. രാ​വി​ലെ 8.15ഓ​ടെ മ​രി​ച്ചു.

ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രി​ക്കേ റി​യാ​സ് മു​ന്പും പ​ല​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ഇ​തേത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ ജോ​ലി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

റി​ൻ​സി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​യാ​ൾ​ക്കു താ​ക്കീ​തു ന​ൽ​കി​യി​രു​ന്നു. ഒ​ളി​വി​ലാ​യ റി​യാ​സി​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്.

Related posts

Leave a Comment