കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി! അമ്മയും സഹോദരിയും ആര്‍ഭാടജീവിതം നയിച്ചപ്പോള്‍ പാപ്പു കഴിഞ്ഞിരുന്നത് ഭക്ഷണം പോലുമില്ലാതെ ഒറ്റയ്ക്ക്

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ പിതാവ് പാപ്പുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിവിധ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ജിഷയുടെ മരണശേഷം അമ്മയ്ക്കും കുടുംബത്തിനും ആശ്രിതര്‍ക്കും സഹായങ്ങള്‍ കിട്ടിയപ്പോള്‍ പിതാവിന് നരകയാതനകള്‍ മാത്രമാണെന്ന രീതിയില്‍ അടുത്തകാലത്തും മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിക്രൂരമായി കൊല്ലപ്പെട്ട ദളിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ പിതാവ് അപകടത്തില്‍ പരിക്കേറ്റാണ് രോഗശയ്യയിലായത്. വര്‍ഷങ്ങള്‍ക്കു മുമ്പു മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് ഓടക്കാലിക്കു സമീപം ചെറുകുന്നത്തുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ഇയാള്‍ക്ക് ഏറെക്കാലമായി സഹായത്തിന് ആരുമുണ്ടായിരുന്നില്ല.

വാഹനത്തില്‍നിന്നു വീണു കാലിന് ഗുരുതരമായി പരുക്കേറ്റ പാപ്പു എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. സംരക്ഷിക്കാനോ ഭക്ഷണം നല്‍കാനോ ആരുമുണ്ടായിരുന്നുമില്ല. ജിഷ മരിച്ചതിനെത്തുടര്‍ന്നു ലഭിച്ച ആനുകൂല്യങ്ങളില്‍ നയാപൈസ പാപ്പുവിനു കിട്ടിയില്ല. അമ്മ രാജേശ്വരിയും മൂത്തമകള്‍ ദീപയുമാണ് ഇത് കൈപ്പറ്റിയതെന്നും അവര്‍ പിന്നീട് ആര്‍ഭാഢജീവിതം നയിക്കുകയായിരുന്നെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ജിഷ മരിച്ച ശേഷം സര്‍ക്കാര്‍ ജിഷയുടെ കുടുംബത്തിന് വീടുവച്ച് നല്‍കുകയും സഹോദരി ദീപയ്ക്ക് ജോലി നല്‍കുകയും ചെയ്തിരുന്നു. മകളുടെ പേരില്‍ ലഭിച്ച അനുകൂല്യങ്ങളില്‍ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

 

Related posts