ഡോ. ​ജോ ജോ​സ​ഫി​നെ​തി​രാ​യ വ്യാ​ജ വീ​ഡി​യോ; വീ​ഡി​യോ എത്തിയത് സൗദിഅറേബ്യയിൽ നിന്ന്; സൂ​ത്ര​ധാ​ര​ൻ ന​സീറെന്ന് പോലീസ്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫി​ന്‍റെ പേ​രി​ൽ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​സീ​റാ​ണ് സൂ​ത്ര​ധാ​ര​നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നൗ​ഫ​ൽ എ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വാ​ണ് വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​ത്.

യു​ഡി​എ​ഫ് നേ​തൃ​ത്വം വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കാ​ൻ ഇ​ട​പെ​ട്ട​താ​യി റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നി​ല്ല. പ്രാ​ദേ​ശി​ക യു​ഡി​എ​ഫ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും എ​ഫ്ബി പേ​ജി​ലും നൗ​ഫ​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു.

പോ​ളിം​ഗ് ദി​ന​ത്തി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ഉ​തി​ന്നൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫി​ന് വീ​ഡി​യോ ന​ൽ​കി​യ​ത് നൗ​ഫ​ലാ​ണെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

നൗ​ഫ​ലി​ന്‍റെ വാ​ട്സ്ആ​പ്പ് ശ​ബ്ദ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ്. ന​സീ​റി​ന് വീ​ഡി​യോ അ​യ​ച്ചു​കൊ​ടു​ത്ത സൗ​ദ്യ അ​റേ​ബ്യ​യി​ലു​ള്ള വ്യ​ക്തി​യെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

പ്ര​തി​ക​ളു​ടെ ഫോ​ണി​ൽ​നി​ന്ന് വീ​ഡി​യോ ന​ശി​പ്പി​ച്ച​തി​നാ​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

ന​സീ​ർ, അ​ബ്ദു​ൾ ല​ത്തീ​ഫ്, നൗ​ഫ​ൽ എ​ന്നീ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​തി​ന് പോ​ലീ​സ് ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും.
വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​വ​ർ അ​ട​ക്കം എ​ട്ട് പേ​രെ​യാ​ണ് ഇ​തു​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment