സൗജന്യ രജിസ്ട്രേഷനിൽ  തൃശൂർ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചിൽ  മെ​ഗാ ജോ​ബ് ഫെ​യ​ർ 21ന്

തൃ​ശൂ​ർ:​ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ മെ​ഗാ ജോ​ബ് ഫെ​യ​ർ “പ്ര​തീ​ക്ഷ-2018’ ഈ ​മാ​സം 21ന് ​തൃ​ശൂ​ർ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, വി​വ​ര-​സാ​ങ്കേ​തി​ക, സെ​യി​ൽ​സ് മാ​ർ​ക്ക​റ്റിം​ഗ്, ബാ​ങ്കിം​ഗ്, ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​യി 2000 ഓ​ളം ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് മേ​ള​യി​ൽ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ക.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​റ്റ​പ്പേ​ജ് ബ​യോ​ഡാ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യു​ടെ കു​റ​ഞ്ഞ​ത് നാ​ലുവീ​തം കോ​പ്പി​ക​ളു​മെ​ങ്കി​ലും കൈ​വ​ശം ക​രു​തി രാ​വി​ലെ 9.30 ന് ​റ​ജി​സ്ട്രേ​ഷ​നാ​യി സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് കാ​ന്പ​സി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്ത​ണം.

സൗ​ജ​ന്യ​മാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ. ജോ​ബ് ഫെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 9.30ന് ​മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. എ​റ​ണാ​കു​ളം മേ​ഖ​ല എം​പ്ലോ​യ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ കെ.​എ​ൽ. ആ​ഗ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​ജെ. ഷാ​ജു, വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എ.​എ​സ്. അ​ലാ​വു​ദീ​ൻ, എം​ബ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ മേ​ധാ​വി ഡോ. ​ടി.​എ​ൻ. ജ​ഗ​ദീ​ഷ് കു​മാ​ർ, എം​പ്ലോയ​ബി​ലി​റ്റി സെ​ന്‍റ​ർ ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് പി.​ജി. ജി​ൽ​ബി, സീ​നി​യ​ർ കൗ​ണ്‍​സി​ല​ർ പി.​നി​ഖി​ല എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts