ഗുരുവായൂരിൽ ജ​ല ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തിയായി; ദിവസവും വി​റ്റ​ഴി​ക്കു​ന്നത് ഗുണനിലവാരം  പ​രി​ശോ​ധി​ക്കാ​ത്ത 25 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ 2017ലെ ​ജ​ല ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ജ​ല ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചു.​ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ കൊ​ച്ചി എ​സ്‌സിഎം​എ​സ് വാ​ട്ട​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​ർ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.​ ഒ​രു ദി​വ​സം ന​ഗ​ര​സ​ഭ​യി​ൽ 47 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം ന​ട​ക്കു​ന്ന​താ​യി ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി.​ ഇ​തി​ൽ 25ല​ക്ഷം ലി​റ്റ​ർ വെ​ള്ളം പു​റ​ത്തു​നി​ന്നാ​ണ് വ​രു​ന്ന​ത്. ​ഗു​ണ നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ത്ത 25ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ഗു​രു​വാ​യൂ​രി​ൽ വി​റ്റ​ഴി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു.​

ഇ​ത് അ​തീ​വ ഗു​രു​ത​ര​മാ​ണ്.​ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ത് ഇ​ട​യാ​ക്കും.​ ആ​ർ​ക്കും എ​വി​ടെ നി​ന്നു​ള്ള വെ​ള്ള​വും ഗു​രു​വാ​യൂ​രി​ൽ എ​ത്തി​ക്കാം.​ ഇ​ത് പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്ന് വാ​ട്ട​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​ർ കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു.​ ഗു​ണ നി​ല​വാ​ര​മി​ല്ലാ​ത്ത 25 ല​ക്ഷം ലി​റ്റ​ർ​വെ​ള്ളം ഗു​രു​വാ​യൂ​രി​ൽ വി​റ്റ​ഴി​ക്കു​ന്നു എ​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ ക​ണ്ടെ​ത്ത​ലി​നെ​കു​റി​ച്ച് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നം എ​ടു​ക്കണ​മെ​ന്ന് ഭ​ര​ണ​ക​ക്ഷി​യി​ലെ ടി.​ടി.​ ശി​വ​ദാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​

ഈ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മാ​യി കൗ​ണ്‍​സി​ൽ യോ​ഗം വി​ളി​ക്കാ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രഫ.​ പി.​കെ.​ ശാ​ന്ത​കു​മാ​രി അ​റി​യി​ച്ചു. ​ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന് നാ​ല് ല​ക്ഷം ലി​റ്റ​ർ വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗ​മാ​ണു​ള്ള​ത്. അഞ്ചര ​ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 68000 ലി​റ്റ​ർ കു​പ്പി​വെ​ള്ളം ദി​വ​സം വി​റ്റ​ഴി​ക്കു​ന്നു​ണ്ട്.​

ന​ഗ​ര​സ​ഭ​യി​ൽ 33 പൊ​തു​കു​ള​ങ്ങ​ളു​ണ്ട്.​ ഇ​തി​ൽ ര​ണ്ട് കു​ള​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കാ​നാകു​ന്ന​ത്.​ ബാ​ക്കി കു​ള​ങ്ങ​ൾ ഉ​പ​യോ​ഗ ശൂ​ന്യ​മാ​ണ്.​ ഇ​ത് ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കി​യാ​ൽ ജ​ല​ദൗ​ർ​ല​ഭ്യം കു​റ​ക്കാ​നാ​കും. 144 ​പൊ​തു​കി​ണ​റു​ക​ളി​ൽ 121 കിണറുകൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്.​ ന​ഗ​ര​സ​ഭ​യി​ലെ 20 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ ടാ​ങ്ക​ർ വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.​

നി​ര​വ​ധി മാ​സ​ങ്ങ​ളെ​ടു​ത്താ​ണ് ജ​ല ഓ​ഡി​റ്റ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ ര​തീ​ഷ് മേ​നോ​ൻ, സ​ണ്ണി ജോ​ർ​ജ് എ​ന്നി​വ​രാ​ണ് ജ​ല ഓ​ഡി​റ്റ് പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts