മു​പ്പ​തി​ലേ​റെ ക​മ്പനികൾ, മൂ​വാ​യി​ര​ത്തി​ലേ​റെ ഒ​ഴി​വു​ക​ൾ; ദേ​വ​മാ​താ​യി​ൽ കോ​ള​ജി​ൽ തൊ​ഴി​ൽ​മേ​ള നാ​ളെ; ഏ​​ത് ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്കും  പ​​ങ്കെ​​ടു​​ക്കാം

കു​​റ​​വി​​ല​​ങ്ങാ​​ട്: മൂ​​വാ​​യി​​ര​​ത്തി​​ലേ​​റെ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​മാ​​യി ദേ​​വ​​മാ​​ത കോ​ള​ജി​ൽ നാ​​ളെ തൊ​​ഴി​​ൽ​​മേ​​ള. ദേ​​വ​​മാ​​താ കോ​​ള​​ജ് ക​​രി​​യ​​ർ ആ​​ൻ​​ഡ് പ്ലെ​​യ്സ്മെ​​ന്‍റ് സെ​​ൽ, കോ​​ള​​ജ് ഐ​​ക്യു​​എ​​സി, കോ​​ട്ട​​യം ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ച് എം​​പ്ലോ​​യ​​ബി​​ലി​​റ്റി സെ​​ന്‍റ​​ർ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തൊ​​ഴി​​ൽ​മേ​​ള ദി​​ശ-2022 എ​​ന്ന പേ​​രി​​ൽ ന​​ട​​ത്തു​​ന്ന​​ത്.

നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തു​​മു​​ത​​ൽ കോ​​ള​​ജ് ക്യാം​​പ​​സി​​ലാ​​ണു മേ​​ള. മു​​പ്പ​​തി​​ലേ​​റെ ക​​ന്പ​​നി​​ക​​ളു​​ടെ ര​​ണ്ടാ​​യി​​ര​​ത്തി എ​​ഴു​​നൂ​​റി​​ലേ​​റെ ഒ​​ഴി​​വു​​ക​​ളാ​​ണു മേ​​ള​​യി​​ലെ​​ത്തു​​ന്ന ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ കാ​​ത്തി​​രി​ക്കു​ന്ന​​ത്.

ബ​​യോ​​ഡേ​​റ്റ​​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ കോ​​പ്പി​​യു​​മാ​​യെ​​ത്തി ഏ​​ത് ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്കും അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാം. മു​​ൻ​​കൂ​​ട്ടി ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​തി​​ല്ലെ​​ന്ന് സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു.

18 മു​​ത​​ൽ 40 വ​​രെ പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള എ​​സ്എ​​സ്എ​​ൽ​​സി മു​​ത​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം വ​​രെ​​യു​​ള്ള​​വ​​ർ​​ക്ക് അ​​വ​​സ​​ര​​മു​​ണ്ട്. എ​റ​ണാ​കു​ള​ത്തെ വി​വി​ധ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, കൊ​ച്ചി ഇ​ൻ​ഫോ​പാ​ർ​ക്ക് ഇ​എ​ക്സ്എ​ൽ സ​ർ​വീ​സ്, ബെ​സ്റ്റ് സെ​ല്ലേ​ഴ്സ്, റി​ല​യ​ൻ​സ്, ഡെ​വ​ണ്‍, വി​വി​ധ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​ക​ൾ, അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കെഎ​ഫ്സി, ഫ്ളി​പ് കാ​ർ​ട്ട് എ​ന്നി​ങ്ങ​നെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​ണ് മേ​ള​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

മേ​​ള​​യു​​ടെ ഉ​​ദ്ഘാ​​ട​​നം തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി നി​​ർ​​വ​​ഹി​​ക്കും. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കോ​​ള​​ജ് മാ​​നേ​​ജ​​ർ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് ഓ​​ഫീ​​സ​​ർ ജി. ​​ജ​​യ​​ശ​​ങ്ക​​ർ പ്ര​​സാ​​ദ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.

പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സു​​നി​​ൽ സി. ​​മാ​​ത്യു, പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എം. മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

Related posts

Leave a Comment