രഹസ്യ അറയിലെ രഹസ്യം പരസ്യമായി! ആ​ലു​വ​യി​ൽ ക​ള്ളു​ഷാ​പ്പി​ലെ വാതിലില്ലാത്ത മുറിയിലെ ഭൂ​ഗ​ർ​ഭ അ​റ​യി​ൽ വ​ൻ സ്പി​രി​റ്റ് ശേ​ഖ​രം

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ പ​റ​വൂ​ർ ക​വ​ല സെ​മി​നാ​രി​പ്പ​ടി​യി​ലെ കള്ളുഷാ​പ്പി​ൽ നി​ന്ന് 800 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ.​

മം​ഗ​ല​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പ​ത്തെ സു​നി​യെ​ന്ന​യാ​ളു​ടെ ക​ള്ളുഷാ​പ്പി​ലാ​ണ് സ്പി​രി​റ്റ് വേ​ട്ട ന​ട​ന്ന​ത്.

ഭൂ​മി​ക്ക​ടി​യി​ൽ ര​ഹ​സ്യ ടാ​ങ്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്പി​രി​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നെ​ത്തി​യ സ്‌​റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് സ്ക്വാ​ഡും ആ​ലു​വ എ​ക്സൈ​സും ചേ​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​ണ്ടെ​ത്തി​യ​ത്.

ക​ള്ള് ഷാ​പ്പി​ന് അ​ക​ത്തെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ സം​ഭ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്പി​രി​റ്റ് ശേ​ഖ​രം. ​

കൃ​ത്രി​മ ക​ള്ളു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് ഷാ​പ്പി​ന് ഉ​ള്ളി​ൽ മ​ണ്ണ് കു​ഴി​ച്ച് ദൃ​ശ്യം സി​നി​മാ മോ​ഡ​ലി​ൽ ടാ​ങ്ക് ഉ​ള്ളി​ലി​റ​ക്കി ലി​റ്റ​ർ സ്പി​രി​റ്റ് സം​ഭ​രി​ച്ചി​രു​ന്ന​ത്.

എ​ൻ​ഫോ​ഴ്സ്മെന്‍റ് സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.​ പു​ഴ​യോ​ര​ത്തെ ഈ ​ഷാ​പ്പി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ​ണ​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ലെ പ്ര​മു​ഖ അ​ബ്കാ​രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഈ ​ഷാ​പ്പി​ൽ​യാ​തൊ​രു​പ​രി​ശോ​ധ​ന​യും ന​ട​ക്കാ​റി​ല്ലാ​യെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.

സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യ്ക്ക് വാ​തി​ലി​ല്ലാ​ത്ത​തി​നാ​ൽ എ​ക്സൈ​സ് സം​ഘം ഭി​ത്തി പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​ട​ന്ന​ത്. പൈ​പ്പ് വ​ഴി മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ്സ്പി​രി​റ്റ് പു​റ​ത്തെ​ത്തി​ച്ചി​രു​ന്ന​ത്.​

ഷാ​പ്പി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.​വ​ർ​ഷ​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​മാ​ണ് സ്പി​രി​റ്റ് ക​ണ്ടെ​ത്തി​യ ടാ​ങ്ക​റി​നു​ള്ള​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment