ഒരിക്കലും ജോലിയെ പ്രണയിക്കരുത് പണി വരുന്ന വഴി അറിയില്ല: കുറിപ്പുമായി യുവാവ്

കോ​ള​ജ് പ​ഠ​ന​മൊ​ക്കെ ക​ഴി​ഞ്ഞ് ജോ​ലി​ക്കാ​യി ക​യ​റു​ന്പോ​ൾ അ​ത്യ​ധി​കം ന​മ്മ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കു​റ​ച്ച് കാ​ര്യ​ങ്ങ​ളു​ണ്ട്. ജോ​ലി സ്ഥ​ല​ത്ത് അ​മി​ത​മാ​യി സൗ​ഹൃ​ദം കാ​ത്ത് സൂ​ക്ഷി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​ത് കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട ഒ​ന്നാ​ണ്. കാ​ര​ണം എ​പ്പോ​ഴാ​ണ് പ​ണി വ​രി​ക എ​ന്ന് ആ​ർ​ക്കും പ്ര​വ​ചി​ക്കാ​ൻ സാ​ധ്യ​മ​ല്ല.

അ​തു​പോ​ലെ​ത​ന്നെ​യാ​ണ് ജോ​ലി സ്ഥ​ല​ങ്ങ​ളെ ഒ​രി​ക്ക​ലും അ​മി​ത​മാ​യി വി​ശ്വ​സി​ക്കു​ക​യോ, സ്നേ​ഹി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും പ​റ​യാ​റു​ണ്ട്. അ​ത് വെ​ളി​വാ​ക്കു​ന്നൊ​രു ഒ​രു പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

ഒ​രു ജെ​ൻ സി ​യു​വാ​വാ​ണ് പോ​സ്റ്റ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. നോ​ട്ടീ​സ് പി​രീ​ഡി​ൽ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന അ​മി​ത​മാ​യ ജോ​ലി​ഭാ​ര​ത്തെ കു​റി​ച്ചാ​ണ് യു​വാ​വ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ത​ന്‍റെ അ​നു​ഭ​വ​ത്തി​ൽ നി​ന്ന് പ​ഠി​ച്ച പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് പാ​ഠ​ങ്ങ​ളും യു​വാ​വ് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്: ‘ജോ​ലി​സ്ഥ​ല​ത്ത് ഒ​രി​ക്ക​ലും ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത ഒ​രാ​ളാ​ക​രു​ത് – പാ​ഠം ഒ​ന്ന്’, ‘ഒ​രി​ക്ക​ലും ജോ​ലി​യോ​ട് പ്ര​ണ​യ​ത്തി​ലാ​ക​രു​ത് – പാ​ഠം ര​ണ്ട്’ എ​ന്നാ​ണ് യു​വാ​വ് പ​റ​യു​ന്ന​ത്.

ത​ന്‍റെ പ്ര​യ​ത്ന​ങ്ങ​ൾ​ക്ക് ക​മ്പ​നി​ക്കു​ള്ളി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് തോ​ന്നു​മ്പോ​ഴും, മു​ൻ​പ് ല​ഭി​ച്ച മെ​ന്‍റ​ർ​ഷി​പ്പി​നെ​യും ത​നി​ക്ക് ല​ഭി​ച്ച എ​ക്സ്പോ​ഷ​റി​നെ​യും കു​റി​ച്ച് യു​വാ​വ് ന​ന്ദി​യോ​ടെ​യാ​ണ് പ​റ​യു​ന്ന​ത്.

ഇ​യാ​ളു​ടെ കു​റി​പ്പ് പ​ങ്കു​വ​ച്ച​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. മ​നു​ഷ്യ​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും അ​നു​വ​ദി​ച്ച് കൊ​ടു​ക്ക​രു​തെ​ന്നാ​ണ് പ​ല​രും യു​വാ​വി​നോ​ട് പ​റ​ഞ്ഞ​ത്.

Related posts

Leave a Comment