മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ​ല്ല, ഒ​രു ബ​ഞ്ചി​ടേ​ണ്ടി വ​രും: ​യുഡി​എ​ഫി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യെ പ​രി​ഹ​സി​ച്ച് കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ

കൊ​ല്ലം: യു​ഡി​എ​ഫി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യെ പ​രി​ഹ​സി​ച്ച് കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ​ല്ല, ഒ​രു ബ​ഞ്ചി​ടേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി ച​ർ​ച്ച​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ച​ർ​ച്ച​യും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം, പ​ത്ത​നാ​പു​ര​ത്ത് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക​സേ​ര​യ​ല്ല, ഒ​രു ബ​ഞ്ചി​ടേ​ണ്ടി വ​രും. അ​ഞ്ച് മു​ത​ൽ ആ​റ് പേ​ർ വ​രെ ഉ​ണ്ട്. മൂ​ന്ന് പേ​ർ രം​ഗ​ത്തു​ണ്ട്.

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച കൂ​ടാ​തെ മ​ന്ത്രി ച​ർ​ച്ച​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ച​ർ​ച്ച​യും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഒ​രു മാ​സം സ​മ​യം പോ​യ​ത് അ​റി​ഞ്ഞി​ല്ലെ​ന്നും ടെ​ലി​വി​ഷ​നി​ൽ ന​ല്ല ക​ണ്ട​ൻ്റ് കി​ട്ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

പ​ത്ത​നാ​പു​ര​ത്ത് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ൾ ചേ​ർ​ത്തു നി​ർ​ത്തും. സം​സ്ഥാ​ന​ത്ത് തു​ട​ർ ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണെ​ങ്കി​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment