വാക്സിനെടുത്തില്ലെങ്കിൽ വരേണ്ട; ജോ​ക്കോ​വി​ച്ചി​ന് വി​സ നി​ഷേ​ധി​ച്ച് ഓ​സ്ട്രേ​ലി​യ



മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​നെ​ത്തി​യ ലോ​ക ഒ​ന്നാം ന​ന്പ​ർ പു​രു​ഷ ടെ​ന്നീ​സ് താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് വി​സ നി​ഷേ​ധി​ച്ച് ഓ​സ്ട്രേ​ലി​യ.

വാ​ക്സി​ൻ എ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ജോ​ക്കാ​വി​ച്ചി​ന് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത്. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​ത്തി​നും എ​ല്ലാ​വ​രെ​യും പോ​ലെ നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ണെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്‌​കോ​ട്ട് മോ​റി​സ​ൺ പ​റ​ഞ്ഞു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ​നി​ന്ന് പ്ര​ത്യേ​ക ഇ​ള​വ് ഉ​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ കൃ​ത്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ സെ​ർ​ബി​യ​ൻ താ​ര​ത്തെ മെ​ൽ​ബ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.

വി​സ റ​ദ്ദാ​ക്കി​യ​തി​നാ​ൽ താ​ര​ത്തെ ഉ​ട​നെ ത​ന്നെ സെ​ർ​ബി​യ​യി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കും. അ​തേ​സ​മ​യം, ജോ​ക്കോ​വി​ച്ചി​നോ​ട് കാ​ണി​ച്ച​ത് മോ​ശം പെ​രു​മാ​റ്റ​മെ​ന്ന് സെ​ർ​ബി​യ പ്ര​തി​ക​രി​ച്ചു.

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​നെ​ത്തു​ന്ന ക​ളി​ക്കാ​രും സ്റ്റാ​ഫു​ക​ളും കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​യും എ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജോ​ക്കോ​വി​ച്ച് ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മു​ന്‍​പ് ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​യി ഇ​ള​വ് ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ.

ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച ജോ​ക്കോ​വി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം മെ​ൽ​ബ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ട​ഞ്ഞു​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് നേ​ര​ത്തെ, ജോ​ക്കോ​വി​ച്ചി​ന്‍റെ കോ​ച്ച് ഗോ​റാ​ൻ ഇ​വാ​നി​സെ​വി​ച്ച് മെ​ൽ​ബ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഒ​രു ഫോ​ട്ടോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു.നി​ല​വി​ലെ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ചാ​ന്പ്യ​നാ​ണ് സെ​ർ​ബി​യ​യു​ടെ ജോ​ക്കോ​വി​ച്ച്.

Related posts

Leave a Comment