റോ​ഡ് ത​ക​ർ​ന്നു കി​ട​ന്ന​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സ് എ​ത്താ​ൻ വൈ​കി! നഷ്ടമായത് വിലപ്പെട്ട ജീവൻ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

അ​തി​ര​ന്പു​ഴ: കി​ണ​ർ തേ​കു​ന്ന​തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

അ​തി​ര​ന്പു​ഴ വ​ട്ട​മ​ല​യി​ൽ സ​ജി ചാ​ക്കോ (52) ആ​ണ് ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഞൊ​ങ്ങി​ണി​ക്ക​വ​ല – ക​രി​വേ​ലി​മ​ല റോ​ഡി​ന് സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ലെ ആ​ഴ​മു​ള്ള കി​ണ​ർ തേ​കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 നാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്.

50 അ​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​ർ വൃ​ത്തി​യാ​ക്കി തീ​രാ​റാ​യ ഘ​ട്ട​ത്തി​ലാ​ണ് 18 അ​ടി​യോ​ളം മു​ക​ളി​ൽ നി​ന്ന് മ​ണ്ണി​ടി​ഞ്ഞ് സ​ജി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ണ​ത്.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും ഞൊ​ങ്ങി​ണി​ക്ക​വ​ല – ക​രി​വേ​ലി​മ​ല റോ​ഡ് ഇ​ടി​ഞ്ഞ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

വ​ല​യും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​ർ വേ​ണ്ടി​വ​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഫി​ലോ​മി​ന​യാ​ണ് സ​ജി​യു​ടെ ഭാ​ര്യ. മ​ക്ക​ൾ: സോ​ബി​ൻ, സോ​ന.

 

Related posts

Leave a Comment