ഈ സ്ഥലം അറിയാമോയെന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ ! നിങ്ങള്‍ പൊത്തിപ്പിടിച്ച സ്ഥലത്തെക്കുറിച്ചാണോയെന്ന് ഞരമ്പന്‍; അവന്റെ ഫ്യൂസ് ഊരുന്ന മറുപടിയുമായി സുബി

മിമിക്രിയിലൂടെ എത്തി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും തിളങ്ങുന്ന താരമാണ് സുബി സുരേഷ്.

നിരവധി കലാകാരന്മാരെ മലയാളത്തിന് സമ്മാനിച്ച കൊച്ചിന്‍ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് സുബി സുരേഷ്.

ദൃശ്യ മാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സുബിക്ക് ആരാധകരും ഏറെയാണ്.

അതേ സമയം വയസ്സ് 38 ആയിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. മിമിക്രി കലാകാരി എന്നതിന് ഒപ്പം സുബി ഒരു ഡാന്‍സര്‍ കൂടിയാണ്.

സ്‌കൂള്‍ പഠനകാലത്തു തന്നെ സുബി നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006 ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ. എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ സുബി അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

പലപ്പോഴും തന്റെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റ്സുമായി എത്തുന്നവര്‍ക്ക് സുബി തക്ക മറുപടി നല്‍കാറുമുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ പോസ്റ്റിന് താഴെ അസഭ്യം പറഞ്ഞ ഞരമ്പന് താരം നല്‍കിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.

ഒരു ചിത്രം പങ്ക് വച്ച് ഈ സ്ഥലം ഏതെന്ന് പറയാമോ എന്നുമായിരുന്നു അതിന് താരം ക്യാപ്ഷന്‍ നല്‍കിയത്.

അതിന് ഒരു ഞരമ്പന്‍ ചോദിച്ച ചോദ്യം നിങ്ങള്‍ പൊത്തിപ്പിടിച്ച ഈ സ്ഥലത്തിനെ കുറിച്ചാണോ ചോദിച്ചത് എന്നാണ്. ഉമ്മയ്ക്ക് സുഖമല്ലേ എന്നാണ് സുബി മറുപടി നല്‍കിയത്. എന്തായാലും ഈ മറുപടി ഇപ്പോള്‍ വൈറല്‍ ആണ്.

Related posts

Leave a Comment