കള്ളു കുടിയുമില്ല സിഗരറ്റ് വലിയുമില്ല യാതൊരു കമ്പനിയുമില്ല ! ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയിട്ടില്ലെന്ന് നടന്‍ ജോജു;ഇപ്പോഴുള്ളത് വയനാട്ടിലെ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍…

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്എന്ന് നടന്‍ ജോജു ജോര്‍ജ്.

അസുഖം വന്നതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ പാടില്ല. സര്‍ക്കാര്‍ പറയുന്നത് ലോക്ക് ഡൌണില്‍ തുടരാന്‍ തന്നെയാണ് തീരുമാനം.

സര്‍ക്കാര്‍ പറഞ്ഞതിനു ശേഷം പുറത്തിറങ്ങിയിട്ടില്ലെന്നും ജോജു സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു.

കഴിഞ്ഞ പത്തൊമ്പതു ദിവസമായി താന്‍ വയനാട്ടിലെ ഒരു ആയുര്‍വേദ കേന്ദ്രത്തിലാണെന്നും തടി കുറയ്ക്കുന്നതിനായാണ് താന്‍ ഇവിടെ എത്തിയതെന്നും ജോജു പറയുന്നു.

” ഞാന്‍ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ പറയുന്നതുവരെ ലോക് ഡൌണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം.

ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാന്‍ വിളിക്കുകയും അവര്‍ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്.

നമുക്ക് പരിചയമുള്ളവരെയും സ്‌നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം.

അതൊക്കെയാണ് ഇപ്പോള്‍ നമുക്ക് ചെയ്യാനാകുക. പത്തൊന്‍പത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല.

അങ്ങനെ ഡിപ്രഷനില്‍ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം.

ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്‌നേഹത്തോടു കൂടി പെരുമാറാന്‍ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താന്‍ പാടില്ല.

ഇത് കാലം തീരുമാനിച്ചതാണ് എന്നും ജോജു പറഞ്ഞു. ടെലിവിഷനിലൂടെ മലയാളികള്‍ക്ക് ജോജു വീടിനുള്ളിലിരിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി നല്‍കുന്നു.

Related posts

Leave a Comment