മ​ട്ട​നി​ല്ലെ​ങ്കി​ൽ മു​ട്ട​ന​ടി; വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ന് മ​ട്ട​ൻ വി​ള​മ്പാ​മെ​ന്ന വാ​ക്ക് പാ​ലി​ക്കാ​തെ വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ; പി​ന്നെ ന​ട​ന്ന​ത് കൂ​ട്ട​യ​ടി

പാ​റ്റ്ന: മ​ട്ട​ന് പ​ക​രം ചി​ക്ക​ൻ വി​ള​മ്പി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ഹ സ​ത്കാ​ര​വേ​ദി​യി​ൽ കൂ​ട്ട​ത്ത​ല്ല്. സം​ഘ​ർ​ഷ​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബി​ഹാ​റി​ലെ സ​ഹ​ർ​സ ജി​ല്ല​യി​ലെ ര​ജ​ൻ​പു​രി​ലാ​ണ് സം​ഭ​വം.

ര​ജ​ൻ​പു​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ജാ​വേ​ദി​ന്‍റെ മ​ക​ളു​ടെ​യും ബ​ൽ​വാ​പ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ൻ​വ​റി​ന്‍റെ മ​ക​ന്‍റെ​യും വി​വാ​ഹ​ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

വി​വാ​ഹ​ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ൽ​ക്കാ​ര​ത്തി​ൽ മ​ട്ട​ൻ വി​ള​മ്പു​മെ​ന്ന് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് വ​ര​ന്‍റെ വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ൾ മ​ട്ട​ന് പ​ക​രം ചി​ക്ക​ൻ വി​ഭ​വ​മാ​ണ് വി​ള​മ്പി​യ​ത്. ഇ​ത് വ​ര​ന്‍റെ വീ​ട്ടു​കാ​ർ ചോ​ദ്യം​ചെ​യ്തു.

ഇ​തോ​ടെ വ​ര​ന്‍റെ വീ​ട്ടു​കാ​രും വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment