ജോജു കുടുങ്ങുമോ ? ഒരു വാഹനം ഹരിയാന രജിസ്‌ട്രേഷന്‍;മറ്റൊന്നിലുള്ളത് ഫാന്‍സി നമ്പര്‍ പ്ലേറ്റ്; നടനെതിരേ പരാതി നല്‍കി കളമശ്ശേരി സ്വദേശി…

യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇതിനിടയില്‍ ജോജു നിയമം പാലിക്കാതെയാണ് രണ്ടു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് കളമശേരി സ്വദേശി മനാഫ് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്‍കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു. മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ റജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി. ഇതു കൂടാതെ കോണ്‍ഗ്രസിന്റെ ഉപരോധത്തിനെതിരേ പ്രതിഷേധിച്ച ജോജു മാസ്‌ക് ധരിക്കാതെ പൊതുയിടത്തില്‍ ഇറങ്ങിയെന്നാണ് മറ്റൊരു ആരോപണം. കോവിഡ്…

Read More

പെട്രോളടിക്കാന്‍ കാശില്ലാത്തതു കൊണ്ട് വണ്ടി വിറ്റു ! ജോജുവിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി വി ടി ബല്‍റാം…

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ ജോജുവിനെ ഇരുപക്ഷമായി ഇരുഭാഗത്തും അണിനിരന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരമാര്‍ഗം തെറ്റാണെന്നായിരുന്നു ജോജുവിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ നടന്റെ ഒരു പഴയ വീഡിയോ കുത്തിപ്പൊക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഓട്ടോമൊബൈല്‍ വ്ളോഗറായ ബൈജു എന്‍. നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നുള്ള ഒരു ഭാഗമാണ് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അഭിമുഖത്തിനിടയില്‍ തങ്ങള്‍ ആദ്യം കണ്ട സമയത്ത് ജോജുവിന് ഉണ്ടായിരുന്ന വണ്ടിയെക്കുറിച്ച് ബൈജു ചോദിക്കുമ്പോള്‍, ‘പെട്രോളടിക്കാന്‍ കാശില്ലാഞ്ഞിട്ട് ആ വണ്ടി വിറ്റു’ എന്ന് ജോജു പറയുന്ന ഭാഗമാണ് ബല്‍റാം പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചു. അതേസമയം, ജോജു…

Read More

കള്ളു കുടിയുമില്ല സിഗരറ്റ് വലിയുമില്ല യാതൊരു കമ്പനിയുമില്ല ! ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പുറത്തിറങ്ങിയിട്ടില്ലെന്ന് നടന്‍ ജോജു;ഇപ്പോഴുള്ളത് വയനാട്ടിലെ ഒരു ആയുര്‍വേദ കേന്ദ്രത്തില്‍…

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്എന്ന് നടന്‍ ജോജു ജോര്‍ജ്. അസുഖം വന്നതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ പാടില്ല. സര്‍ക്കാര്‍ പറയുന്നത് ലോക്ക് ഡൌണില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. സര്‍ക്കാര്‍ പറഞ്ഞതിനു ശേഷം പുറത്തിറങ്ങിയിട്ടില്ലെന്നും ജോജു സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞു. കഴിഞ്ഞ പത്തൊമ്പതു ദിവസമായി താന്‍ വയനാട്ടിലെ ഒരു ആയുര്‍വേദ കേന്ദ്രത്തിലാണെന്നും തടി കുറയ്ക്കുന്നതിനായാണ് താന്‍ ഇവിടെ എത്തിയതെന്നും ജോജു പറയുന്നു. ” ഞാന്‍ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ പറയുന്നതുവരെ ലോക് ഡൌണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം. ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാന്‍ വിളിക്കുകയും അവര്‍ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്‌നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഇപ്പോള്‍ നമുക്ക് ചെയ്യാനാകുക. പത്തൊന്‍പത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനില്‍…

Read More