ജോളിയുടെ അലമാരയില്‍ സൂക്ഷിച്ച ഡപ്പിയില്‍ സയനൈഡോ? തെളിവെടുപ്പിനിടെ ജോളി നല്‍കിയ വെളുത്ത പൊടി ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വെ​ടു​പ്പി​നി​ടെ ജോ​ളി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ന​ല്‍​കി​യ ഡ​പ്പി​യി​ല്‍ സ​യ​നൈ​ഡാ​ണെ​ന്ന് സൂ​ച​ന. പൊ​ന്നാ​മ​റ്റ​ത്തെ വീ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ജോ​ളി അ​ല​മാ​ര​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ച വാ​യു ഗു​ളി​ക​യു​ടെ ചെ​റി​യ ഡ​പ്പി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് എ​ടു​ത്ത് ന​ല്‍​കി​യ​ത്.

ഈ ​ഡ​പ്പി​യി​ല്‍ പ​ഞ്ച​സാ​ര​ പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വെ​ളു​ത്ത പൊ​ടി​യു​ണ്ടാ​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഇ​ത് സ​യ​നൈ​ഡാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക​യ​യ്ക്കും.

റോ​യ് തോ​മ​സി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം കു​ടും​ബ​ത്തി​ലെ ത​ന്നെ ഷാ​ജു​വി​നെ​യാ​ണ് ജോ​ളി പു​നര്‍​വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ല്‍ ഷാ​ജു​വി​നേ​യും അ​ധ്യാ​പി​ക​യാ​യ മ​റ്റൊ​രു യു​വ​തി​യേ​യും കൊ​ല്ലാ​ന്‍ ജോ​ളി പ​ദ്ധ​തി​യി​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്യ​ലി​ലും ജോ​ളി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വീ​ട്ടി​ല്‍ നി​ന്ന് നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ജോ​ളി കൈ​മാ​റി​യ​ത്. ഷാ​ജു​വി​നേ​യും അ​ധ്യാ​പി​ക​യാ​യ യു​വ​തി​യേ​യും കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി ക​രു​തി​യ സ​യ​നൈ​ഡാ​ണോ​യെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്നു​ണ്ട്.

Related posts