പ്ലാ​സ്റ്റി​ക്കി​നെ തു​ര​ത്താ​ൻ പാ​ളകു​മ്പി​ളും തേ​ക്കി​ല​യുമാ​യി ജോ​ർ​ദാ​ൻ ചി​ക്ക​ൻ സ്റ്റാ​ൾ; സന്തോഷത്തെടെ എറ്റെടുത്ത് നാട്ടുകാരും

മു​ക്കം: ഇ​റ​ച്ചി​യും മീ​നു​മൊ​ക്കെ എ​ങ്ങി​നെ തു​ണി സ​ഞ്ചി​യി​ലാ​ക്കും? എ​ന്നാ​ണ് പ​ല​രു​ടെ​യും ചോ​ദ്യം… എ​ന്നാ​ൽ ഈ ​ചോ​ദ്യ​ത്തി​നും ഉ​ത്ത​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ ജോ​ർ​ദാ​ൻ ചി​ക്ക​ൻ സ്റ്റാ​ൾ ഉ​ട​മ ജോ​ർ​ദാ​ൻ സ​ത്താ​ർ. ഇ​വി​ടെ കോ​ഴി ഇ​റ​ച്ചി പാ​ള കു​മ്പി​ളി​ലും തേ​ക്കി​ല​യി​ലു​മാ​ണ് ന​ൽ​കു​ന്ന​ത്.

രാ​വി​ലെ ക​ട​യി​ലേ​ക്കു വ​രു​മ്പോ​ൾ വ​ഴി​യി​ൽ നി​ന്നു കു​റ​ച്ചു ഇ​ല​യും പാ​ള​യും ശേ​ഖ​രി​ക്കും. ഇത് ന​ട​പ്പാ​ക്കി​യ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യം. സാ​മ്പ​ത്തി​ക ലാ​ഭ​വും. ഒ​രു കി​ലോ​യു​ടെ മീ​തെ കോ​ഴി ഇ​റ​ച്ചി പാ​ള കു​മ്പി​ളി​ലാ​ണു ന​ൽ​കു​ന്ന​ത്.

കി​ലോ​ക്ക് താ​ഴെ തേ​ക്കി​ൻ ഇ​ല​യി​ലും. ” കി​ലോ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക്കു 400 രൂ​പ കൊ​ടു​ക്ക​ണം, പാ​ള​യും ഇ​ല​യു​മാ​ക​ട്ടെ വെ​റു​തെ കി​ട്ടും, ആ​ളു​ക​ൾ​ക്കാ​ണെ​ങ്കി​ൽ , ഒ​ഴി​ഞ്ഞ കു​മ്പി​ളും ഇ​ല​യും എ​വി​ടേ​ക്കും വ​ലി​ച്ചെ​റി​യാം. പേ​ടി​ക്കാ​നി​ല്ല.

ഹോം ​ഡെ​ലി​വ​റി​യും പാ​ള​യി​ൽ ത​ന്നെ. വീ​ട്ടി​ൽ പാ​ത്ര​ത്തി​ൽ ചൊ​രി​ഞ്ഞ്, കു​മ്പി​ൾ തി​രി​ച്ചു കൊ​ണ്ടു​വ​രും. പ​ാത്ര​വും കു​മ്പി​ളു​മൊ​ക്കെ​യാ​യി വ​രു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ഡി​സ്കൗ​ണ്ടു ന​ൽ​കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണെ​ന്നും സ​ത്താ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment