മൂ​വാ​റ്റു​പു​ഴ​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ഭാ​ഗ​ങ്ങ​ളുടെ വെ​വ്വേ​റെ യോ​ഗം; നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റിനെ പുറത്താക്കിയതായി ജോസ് കെ.മാണി വിഭാഗം

മൂ​വാ​റ്റു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ​യി​ൽ പ്ര​ത്യേ​ക​യോ​ഗം ചേ​ർ​ന്നു. മൂ​വാ​റ്റു​പു​ഴ നാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​ർ​ജി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഷൈ​ൻ ജേ​ക്ക​ബ് മ​ഞ്ചു​മ​ല​ക്കു​ടി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും 80 അം​ഗ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ൽ 62 പേ​രും പ​ങ്കെ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം പൊ​ന്നും​പു​ര​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കെ.​എം. മാ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ന്നു.

സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം ടോ​മി കെ. ​തോ​മ​സ്, ജോ​യി ന​ടു​ക്കു​ടി, ടോ​മി ജോ​സ​ഫ്, ബാ​ബു മ​ന​യ്ക്ക​പ്പ​റ​ന്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ചി​ന്ന​മ്മ ഷൈ​ൻ, ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ബി​ജോ, യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നി​ൽ ജോ​ണ്‍, വ​നി​താ കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി വ​ത്സാ ജോ​ർ​ജ്, ബേ​ബി തി​രു​താ​ളി, ടി.​ജെ. തോ​മ​സ്, എ​ൻ.​ജെ.​തോ​മ​സ്, ജോ​സ് മി​റ്റ​ത്താ​നി, ജെ​യിം​സ് പ​യ്ക്കാ​ട്ട്, തോ​മ​സ് പി​ണ​ക്ക​ട്ട, കു​ര്യാ​ക്കോ​സ് കി​ഴെ​ക്ക​ച്ചാ​ലി​ൽ, മാ​നു​ൽ ക​ല്ലി​ങ്ങ​ൽ,അ​പ്പ​ച്ച​ൻ ലൂ​ക്കോ​സ്, സ​ണ്ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, പി.​എം. ജോ​ണ്‍, പി.​കെ. ജോ​ണ്‍, മാ​ത്യു തോ​ട്ടം, ഷി​ജി ജേ​ക്ക​ബ്, ചാ​ക്കോ​ച്ച​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മൂ​വാ​റ്റു​പു​ഴ എം​ജെ​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ ടി.​യു. കു​രു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം. ​മാ​ത്ത​പ്പ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം, സെ​ക്ര​ട്ട​റി ടോം ​കു​ര്യാ​ച്ച​ൻ, ട്ര​ഷ​റ​ർ റോ​യി മൂ​ഞ്ഞ​നാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ജോ​ളി, ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​ന്പ​തു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും 120 നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ൽ 93 പേ​രും പ​ങ്കെ​ടു​ത്ത​താ​യി പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം അ​വ​കാ​ശ​പ്പെ​ട്ടു.
നു

Related posts