ഈ പറയുന്ന പെണ്ണുങ്ങളാരും അദ്ദേഹത്തെ മിസ്റ്റര്‍ മമ്മൂട്ടി എന്ന് വിളിക്കാത്തതെന്തുകൊണ്ടാണ്! അതായിരുന്നല്ലോ അന്തസ്സ്; കസബ വിഷയത്തില്‍ നടന്‍ ജോയ് മാത്യുവിന് സിനിമയിലെ സ്ത്രീജനങ്ങളോട് ചോദിക്കാനുള്ളതിത്

ഇരുപത്തിരണ്ടാമത് കേരളാ രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടിയെയും മമ്മൂട്ടി ചിത്രം കസബയെയും കുറിച്ച് നടി പാര്‍വതി നടത്തിയ പരാമര്‍ശം സംബന്ധിച്ച വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പര്‍വതിയ്ക്ക് മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നു. ജോയ് മാത്യു പറയുന്നതിങ്ങനെ…

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന ഗോപി ആശാനെ നമ്മള്‍ എന്ത് ചെയ്യണം. മമ്മൂക്ക എന്ന് സിനിമയിലെ പെണ്ണുങ്ങള്‍ വിളിക്കുന്നുണ്ടെങ്കില്‍ അത് ബഹുമാനം കൊണ്ടല്ല ആരാധന കൊണ്ടാണ്. എന്ത് കൊണ്ടാണ് ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും ‘മിസ്റ്റര്‍ മമ്മൂട്ടി ‘എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്- ജോയ് മാത്യു പോസ്റ്റില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ ‘മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണ്? അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും ‘മിസ്റ്റര്‍ മമ്മുട്ടി ‘എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്- അതല്ലെ അതിന്റെയൊരു അന്തസ്സ്. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?

 

 

Related posts