ദളിത് യുവാവിന് മർദനം: പുത്തൂർ എ​സ്ഐയെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി; പരാതിയിൽ കസ്റ്റഡിയിലെടുത്ത സുധനെ എസ്ഐ ക്രൂരമായി മർദിച്ചതിനെ തുടർന്ന് അബോധവസ്ഥയിലാകുകയായിരുന്നു

കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ പ്ര​വീ​ണി​നെ ചു​മ​ത​ല​യി​ൽ നി​ന്ന് മാ​റ്റി. ദ​ളി​ത് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. പ്ര​വീ​ണി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ അ​ഞ്ചോ​ളം പ​രാ​തി​ക​ൾ നി​ല​വി​ലു​ണ്ട്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് മു​ന്‍ ജ​ന. സെ​ക്ര​ട്ട​റി കോ​ട്ടാ​ത്ത​ല പൂ​ത​ക്കു​ഴി പ​ടി​ഞ്ഞാ​റ്റ​തി​ല്‍ വി.​എ​സ്.​സു​ധ​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. സ​ഹോ​ദ​രി​യെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത സു​ധ​നെ പോ​ലീ​സ് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സു​ധ​നെ പിന്നീട് ജ​യി​ൽ അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Related posts