കര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കാന്‍ അദ്യം അനുമതി കൊടുക്ക് ! സംസ്ഥാനത്ത് പബ്ബ് അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു…

സംസ്ഥാനത്ത് പബ്ബുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നഗരവാസികളുടെ തൊഴില്‍ക്ഷീണം പരിഹരിക്കുന്നതിനപ്പുറം കര്‍ഷകത്തൊഴിലാളികള്‍ പകലന്തിയോളം പണിയെടുത്ത് തളരുമ്പോള്‍ സ്വന്തം പറമ്പിലെ തെങ്ങില്‍ നിന്നും ചെത്തി കള്ളെടുക്കാനുള്ള അനുമതിയെങ്കിലും നല്‍കണമെന്ന് ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെ…ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ ! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്‍ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക. ഇക്കാര്യത്തില്‍ സഖാക്കള്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല.

Related posts