സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി എ​സ്.​എ. ബോ​ബ്ഡെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ 47-ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യി എ​സ്.​എ. ബോ​ബ്ഡെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. തിങ്കളാഴ്ച രാ​വി​ലെ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നു ശേ​ഷം സു​പ്രീം കോ​ട​തി​യി​ലെ​ത്തി രാ​വി​ലെ ത​ന്നെ ചു​മ​ത​ല​യേ​റ്റു.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് സു​പ്രീം കോ​ട​തി​യി​ലെ ര​ണ്ടാ​മ​ത്തെ മു​തി​ർ​ന്ന ജ​ഡ്ജി​യാ​യ ശ​ര​ദ് അ​ര​വി​ന്ദ് ബോ​ബ്ഡെ​യെ നി​യ​മി​ച്ച​ത്. വി​ര​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​യാ​ണ് ജ​സ്റ്റീ​സ് ബോ​ബ്ഡെ​യു​ടെ പേ​ര് പു​തി​യ ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്തേ​ക്കു നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.

2021 ഏ​പ്രി​ൽ 23 വ​രെ​യാ​ണ് ജ​സ്റ്റീ​സ് ബോ​ബ്ഡെ​യു​ടെ ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി. നാ​ഗ്പൂ​ർ സ​ർ​വ​ലാ​ശാ​ല​യി​ൽ നി​ന്നു എ​ൽ​എ​ൽ​ബി ബി​രു​ദം നേ​ടി​യ ജ​സ്റ്റീ​സ് ബോ​ബ്ഡെ, 1978ലാ​ണ് മ​ഹാ​രാ​ഷ്ട്ര ബാ​ർ കൗ​ണ്‍​സി​ലി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി സേ​വ​നം തു​ട​ങ്ങി​യ​ത്.1998​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും 2000ൽ ​ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​യു​മാ​യി. മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Related posts