അധ്യാപികയുടെ തന്ത്രം! നിരവധി പേരില്‍നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ അധ്യാപിക കുടുങ്ങി; ഉല്ലാസയാത്ര നടത്തിയവകയില്‍ ടാക്‌സി ഡ്രൈവര്‍ക്കു മാത്രം നല്‍കാനുള്ളത് നാലു ലക്ഷം; ജ്യോതിലക്ഷ്മിയുടെ തട്ടിപ്പ് ഇങ്ങനെ…

ക​​ണ്ണൂ​​ർ: നി​​​ര​​​വ​​​ധി​ പേ​​രി​​ൽ​​നി​​​ന്നു പ​​​ണം വാ​​​ങ്ങി ത​​​ട്ടി​​​പ്പു​ ന​​​ട​​​ത്തി​​​യ അ​​​ധ്യാ​​​പി​​​ക​​​യെ വ​​​ള​​​പ​​​ട്ട​​​ണം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. അ​​​ഴീ​​​ക്കോ​​​ട് നീ​​​ർ​​​ക്ക​​​ട​​​വ് ഗ​​​വ.​​​യു​​​പി സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യും നാ​​​റാ​​​ത്ത് സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ കെ.​​​എ​​​ൻ. ജ്യോ​​​തി​​​ല​​​ക്ഷ്മി (47)യെ​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. നി​​​ല​​​വി​​​ൽ ഇ​​​വ​​​ർ ക​​​ണ്ണൂ​​​രി​​​ലെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലാ​​​ണു താ​​​മ​​​സം.

അ​​​ഴീ​​​ക്കോ​​​ട് ഓ​​​ലാ​​​ട​​​ത്താ​​​ഴെ​​​യി​​​ലെ ച​​ന്ദ്രോ​​​ത്ത് മു​​​കു​​​ന്ദ​​​ന് ത​​​ളി​​​പ്പ​​​റ​​​ന്പി​​ന​​ടു​​ത്ത് കൂ​​​വ​​​ത്ത് സ്ഥ​​​ലം​​​വാ​​​ങ്ങി ന​​​ൽ​​​കാ​​​മെ​​​ന്നു വി​​​ശ്വ​​​സി​​​പ്പി​​​ച്ച് 40 ല​​​ക്ഷം രൂ​​​പ വാ​​​ങ്ങി മു​​​ങ്ങി​​​യ കേ​​​സി​​​ലാ​​​ണ് ഇ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​തി​​​രൂ​​​രി​​​ൽ ക​​​ർ​​​ഷ​​​ക​​​നാ​​​യ കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​നി​​​ൽ​​നി​​ന്ന് 20 ല​​​ക്ഷം രൂ​​​പ വാ​​​ങ്ങു​​​ക​​​യും പ​​​ണം തി​​​രി​​​ച്ചു​​​ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ ഫോ​​​ൺ സ്വി​​​ച്ച് ഓ​​​ഫാ​​​ക്കി മു​​​ങ്ങി​​​ന​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​ മാ​​​സം മ​​​ക​​​ളു​​​ടെ വി​​വാ​​ഹ ആ​​​വ​​​ശ്യ​​​ത്തി​​നു പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വീ​​​ണ്ടും ജ്യോ​​​തി​​​ല​​​ക്ഷ്മി​​​യെ നി​​​ര​​​ന്ത​​​രം വി​​​ളി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​ങ്കി​​ലും പ​​​ണം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​താ​​യും പി​​​ന്നീ​​​ട് പ​​​ണം തി​​​രി​​​ച്ചു​​​ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ മ​​​നം​​​നൊ​​​ന്ത് ഇ​​​ദ്ദേ​​​ഹം ജീ​​വ​​നൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ക​​​ണ്ണൂ​​​ർ ടൗ​​​ണി​​​ലെ ടാ​​​ക്സി ഡ്രൈ​​​വ​​​ർ​​ക്ക് നാ​​​ലു​​​ ല​​​ക്ഷം രൂ​​​പ ന​​ൽ​​കാ​​തെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ കേ​​​സി​​​ലും ജ്യോ​​തി​​ല​​ക്ഷ്മി​ പ്ര​​​തി​​​യാ​​​ണ്. പ​​​ല​​​പ്പോ​​​ഴാ​​​യി ഉ​​​ല്ലാ​​​സ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ വ​​​ക​​​യി​​​ലാ​​​ണു നാ​​​ലു​​​ ല​​​ക്ഷം രൂ​​​പ ടാ​​​ക്സി ഡ്രൈ​​​വ​​​ർ​​​ക്കു ന​​​ല്കാ​​​നു​​​ള്ള​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ക​​​ണ്ണൂ​​​ർ ടൗ​​​ൺ, ത​​​ല​​​ശേ​​​രി, ക​​​തി​​​രൂ​​​ർ തു​​​ട​​​ങ്ങി​​​യ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നുകളിലും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്. മു​​​ങ്ങി​​​ന​​​ട​​​ക്കു​​​ന്ന ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് വാ​​​റ​​​ണ്ടു​​​മു​​​ണ്ട്. റി​​​ട്ട.​​​ എ​​​യ​​​ർ​​​ഫോ​​​ഴ്സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണു ജ്യോ​​​തി​​​ല​​​ക്ഷി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ്. എം​​​ബി​​​ബി​​​എ​​​സി​​​നു പ​​​ഠി​​​ക്കു​​​ന്ന മ​​​ക​​​ളും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​നു പ​​​ഠി​​​ക്കു​​​ന്ന മ​​​ക​​​നും ഇ​​​വ​​​ർ​​​ക്കു​​​ണ്ട്.

Related posts