കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ​ രാ​ജി​വെ​ച്ചോ എ​ന്ന് ബി​ജെ​പി വ്യ​ക്ത​മാ​ക്ക​ണമെന്ന് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ ആവശ്യപ്പെട്ടു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം ആ​റു​മാ​സ​മാ​യി ത​ക​ർ​ന്ന നി​ല​യി​ലാ​ണെ​ന്നും മേ​യ​ർ വി.​വി. രാ​ജേ​ഷ് പ​രാ​ജ​യ​മാ​ണെ​ന്നും കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ ആ​രോ​പി​ച്ചു.

കോ​ർ​പ​റേ​ഷ​ൻ ഭ​രി​ക്കാ​ൻ ബി​ജെ​പി​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു. മേ​യ​ർ കെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്നി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. ശ്രീ​ലേ​ഖ​യു​ടെ നി​ല​പാ​ടാ​ണ് ഇ​നി വ്യ​ക്ത​മാ​കേ​ണ്ട​തെ​ന്നും കൗ​ൺ​സി​ല​ർ സ്ഥാ​ന​ത്ത് അ​വ​ർ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രെ​യും ശ​ബ​രീ​നാ​ഥ​ൻ പ​രി​ഹാ​സ​മു​ന്ന​യി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​ച്ച​താ​യി ആ​ർ. ശ്രീ​ലേ​ഖ വാ​ർ​ഡ് ഗ്രൂ​പ്പി​ൽ പോ​സ്റ്റ് പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്ക​ത്ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​ൽ അ​സൗ​ക​ര്യ​മു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​ക്ടോ​ബ​ർ 30ന് ​മേ​യ​ർ വി.​വി. രാ​ജേ​ഷി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ച​ട്ട​പ്ര​കാ​രം കൗ​ൺ​സി​ല​ർ രാ​ജി​ക്ക​ത്ത് ന​ൽ​കേ​ണ്ട​ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കാ​ണ്. ശ്രീ​ലേ​ഖ​യു​ടെ രാ​ജി​ക്ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ നി​ല​വി​ൽ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.2024​ൽ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ആ​ർ. ശ്രീ​ലേ​ഖ പാ​ർ​ട്ടി​യു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ശാ​സ്ത​മം​ഗ​ലം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ്ഥാ​നം ശ്രീ​ലേ​ഖ ഒ​ഴി​യു​ക​യാ​ണെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​ലെ ബി​ജെ​പി​യു​ടെ അം​ഗ​ബ​ല​ത്തെ അ​ത് ബാ​ധി​ക്കും. ഇ​തി​നി​ടെ ശ്രീ​ലേ​ഖ​യെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം. രാ​ജി​ക്ക​ത്ത് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റു​ന്ന​തി​ന് മു​മ്പ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മം.

Related posts

Leave a Comment