ബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചു ! കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര സമയം എടുക്കുമെന്നു മാത്രം സംശയം;മുഖ്യമന്ത്രിയ്ക്കു മറുപടിയുമായി കെ. സുരേന്ദ്രന്‍…

നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ന്യൂനപക്ഷവോട്ടുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രി വിലകുറഞ്ഞ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ബിജെപി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം സംസ്ഥാനത്ത് കോലീബി സഖ്യമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്നുമാണ് മുഖ്യമന്ത്രി എല്ലായിടത്തും പറയുന്നത്്.

പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ഞങ്ങള്‍. ത്രിപുരയിലെയും ബംഗാളിലെയും അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പുറപ്പെട്ടത്.

അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കുമെന്നും പിണറായി വിജയന്റെ കൈകള്‍ കൊണ്ടു തന്നെ അതിന്റെ ഉദകക്രിയ പൂര്‍ത്തിയാവുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുകാരെയും ഡോളര്‍ കടത്തുകാരെയും മുഖ്യമന്ത്രി വഴി വിട്ടു സഹായിച്ചത് മുഖ്യമന്ത്രി ഇതിന്റെ ഗുണഭോക്താവായിരുന്നതിനാലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലൗജിഹാദിനപ്പറ്റി പറഞ്ഞ ജോസ് കെ മാണിയുടെ വായ പിണറായി അടപ്പിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് എന്‍ഡിഎ ആയിരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment