ശ്രീ​ശ​ങ്ക​ര കോ​ള​ജി​ല്‍  ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ ര​ണ്ടു​പേ​ര്‍​ക്കു കു​ത്തേ​റ്റ സം​ഭ​വം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ; അ​ഞ്ച് പേ​ർ​ക്കെ​തി​രേ കേ​സ്


കാ​ല​ടി: ശ്രീ​ശ​ങ്ക​ര കോ​ള​ജി​ല്‍ ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ലെ​ന്ന് സൂ​ച​ന.സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്ത​താ​യി കാ​ല​ടി പോ​ലീ​സ് അ​റി​യി​ച്ചു.

കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി കോ​ട​നാ​ട് പാ​ലാ​ട്ടി ആ​ദി​ത്യ​ന്‍ (20), പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി പെ​രു​മ്പാ​വൂ​ര്‍ മു​ണ്ട​ക്ക​ല്‍ അ​മ​ൽ ശി​വ​ന്‍ (24) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ​യ​റ്റി​ല്‍ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ അ​മ​ലി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി.
ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ഡി​ജെ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം.

കോ​ള​ജി​ലെ എ​സ് ബ്ലോ​ക്കി​നു സ​മീ​പം പ്ര​ത്യേ​കം താ​യാ​റാ​ക്കി​യ സ്റ്റേ​ജി​ലാ​യി​രു​ന്നു പ​രി​പാ​ടി. പ​രി​പാ​ടി കാ​ണാ​ൻ പു​റ​ത്തു​നി​ന്നു​ള്ള​വ​രു​മെ​ത്തി​യ​തോ​ടെ കാ​മ്പ​സ് നി​റ​ഞ്ഞു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കു പോ​ലീ​സി​ന്‍റെ​യോ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ അ​നു​വാ​ദം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച​ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​താ​യി വി​ദ്യാ​ര്‍​ഥി​ക​ളി​ൽ ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു.

Related posts

Leave a Comment