നാ​ളെ കൊ​ടി​യേ​റും; തി​രു​ന​ക്ക​ര​യ്ക്ക്  ഇ​നി ഉ​ത്സ​വ​ദി​ന​ങ്ങ​ൾ;  പൂരത്തിന് 23 ആനകൾ നിരക്കും

കോ​ട്ട​യം: തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് നാ​ളെ കൊ​ടി​യേ​റും. ഇ​നി​യു​ള്ള 10 ദി​വ​സ​ങ്ങ​ൾ തി​രു​ന​ക്ക​ര​യ്ക്ക് ഉ​ത്സ​വ​രാ​വു​ക​ൾ. നാ​ളെ പു​ല​ർ​ച്ചെ നാ​ലി​ന് നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. രാ​ത്രി ഏ​ഴി​ന് താ​ഴ്മ​ണ്‍​മ​ഠം ക​ണ്ഠ​ര​ര് മോ​ഹ​ന​​ര് ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റ്റും.

എ​ട്ടി​നു പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ബി. ​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്മ​ശ്രീ കെ.​ജി. ജ​യ​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ, കെ.​പി. ശ​ങ്ക​ർ​ദാ​സ്, എ​ൻ. വി​ജ​യ​കു​മാ​ർ, വി.​എ​ൻ. വാ​സ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് രാ​ത്രി ഒ​ന്പ​തി​ന് നൃ​ത്ത ശി​ല്പ​വും രാ​ത്രി 10ന് ​ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് ശ്രീ​ബ​ലി എ​ഴു​ന്ന​ള്ളി​പ്പും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഉ​ത്സ​വ​ബ​ലി ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. 16നു ​ക​ഥ​ക​ളി മ​ഹോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​കും. 16നു ​രാ​ത്രി 9.30ന് ​ന​ള​ച​രി​തം നാ​ലാം ദി​വ​സ​വും ബാ​ലി വ​ധ​വും 17ന് ​ക​ർ​ണ​ശ​പ​ഥ​വും കി​രാ​ത​വും 18ന് ​കു​ചേ​ല​വൃ​ത്ത​വും ദു​ര്യോ​ധ​നവ​ധ​വും ക​ഥ​ക​ളി​ക​ൾ അ​ര​ങ്ങി​ലെ​ത്തും.

Related posts