കോൺഗ്രസിന്‍റേത് തരംതാണ രാഷ്ട്രീയം; രാ​ജ്യ​ത്തെ വ​ലി​യ വ​ർ​ഗീ​യ പാ​ർ​ട്ടി​യാണ് കോൺഗ്രസ് എന്ന് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ

ഭോ​പ്പാ​ൽ: രാ​ജ്യ​ത്തെ വ​ലി​യ വ​ർ​ഗീ​യ പാ​ർ​ട്ടി കോ​ൺ​ഗ്ര​സാ​ണെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. ത​രം​താ​ണ രാ​ഷ്ട്രീ​യ​മാ​ണ് കോ​ണ്‍​ഗ്ര​സ് ക​ളി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സാ​ണ് ഏ​റ്റ​വും വ​ലി​യ വ​ര്‍​ഗീ​യ പാ​ര്‍​ട്ടി. ചി​ല​പ്പോ​ള്‍ അ​വ​ര്‍​ക്ക് മു​സ്‍​ലിം വോ​ട്ട് വേ​ണം. ഇ​ട​യ്ക്ക് അ​വ​ര്‍ ക്ഷേ​ത്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. നാ​ര​ങ്ങ​യു​ടെ​യും മു​ള​കി​ന്‍റെ​യും മാ​ല ക​ഴു​ത്തി​ലി​ട്ട് അ​വ​ര്‍ ക​റ​ങ്ങി ന​ട​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

90 ശ​ത​മാ​നം മു​സ്‍​ലിം വോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ തോ​ല്‍​ക്കു​മെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്. അ​പ്പോ​ള്‍ തോ​ല്‍​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​യ​ങ്ങ​ളും ദീ​ര്‍​ഘ​വീ​ക്ഷ​ണ​വും നോ​ക്കി​യാ​ണ് ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹി​ന്ദു-​മു​സ്‌​ലിം അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ട് ചോ​ദി​ക്കു​ന്ന​ത് മോ​ശം പ്ര​വ​ണ​ത​യാ​ണ്. കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ശി​വ​രാ​ജ് സിം​ഗ് കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ മു​സ്‍​ലിം സം​ഘ​ട​ന നേ​താ​ക്ക​ളോ​ട് ത​ങ്ങ​ളു​ടെ 90 ശ​ത​മാ​നം വോ​ട്ടും കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​ക​ണ​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ക​മ​ല്‍​നാ​ഥ് പ​റ​യു​ന്ന വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി ശി​വ​രാ​ജ് സിം​ഗ് രം​ഗ​ത്തെ​ത്തി​യ​ത്.

Related posts