ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ നി​ർ​ത്താൻ കെഎ​സ്ആ​ർ​ടി​സി: എ​ല്ലാം കെ ​സ്വി​ഫ്റ്റി​ന്

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്ന ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നു. വ​ൻ വ​രു​മാ​നം നേ​ടി​കൊ​ണ്ടി​രു​ന്ന ഈ ​സ​ർ​വീ​സു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി കെ​ സ്വി​ഫ്റ്റി​ന് കൈ​മാ​റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ ​എ​സ് ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ ദൂ​ര ബു​ക്കിം​ഗ് സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കു​ക​യാ​ണ്. നാ​ളെ മു​ത​ൽ ബു​ക്കിം​ഗ് കെ ​സ്വി​ഫ്റ്റി​ന്‍റെ വെ​ബ്സൈ​റ്റാ​യ https //online Ksrtcswift.com എ​ന്ന​തി​ലൂ​ടെ​യാ​യി​രി​ക്കും.

ദീ​ർ​ഘ​കാ​ല​മാ​യി കെഎ​സ്ആ​ർടിസി​ക്ക് പു​തി​യ ബ​സു​ക​ൾ വാ​ങ്ങു​ക​യോ 2016ന് ​ശേ​ഷം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

കെ ​സ്വി​ഫ്റ്റ് എ​ന്ന സ്വ​ത​ന്ത്ര ക​മ്പ​നി രൂ​പീ​ക​രി​ച്ച ശേ​ഷം, കെ ​എ​സ് ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പെ​ർ​മി​റ്റു​ക​ൾ കെ ​സ്വി​ഫ്റ്റി​ന് കൈ​മാ​റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പെ​ർ​മി​റ്റും സ​ർ​വീ​സു​ക​ളും മാ​ത്ര​മ​ല്ല വ​ർ​ക്ക് ഷോ​പ്പ് സേ​വ​ന​ങ്ങ​ളും ഡീ​സ​ലും കെ ​എ​സ് ആ​ർ​ടി​സി​യു​ടെ​താ​ണ്. കെ ​സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന ദൂ​ര​ത്തി​ന് കി​ലോ​മീ​റ്റ​ർ വാ​ട​ക​യും കെ ​എ​സ് ആ​ർ ടി ​സി ന​ല്കി​കൊ​ണ്ടി​രി​ക്ക​യാ​ണ്.

ബ​സു​ക​ളു​ടെ നി​ല​വാ​ര​മ​നു​സ​രി​ച്ച് മൂ​ന്ന് സ്റ്റേ​ജു​ക​ളാ​യി തി​രി​ച്ചാ​ണ് കി​ലോ​മീ​റ്റ​ർ വാ​ട​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.കെ ​സ്വി​ഫ്റ്റി​ന് ല​ഭി​ക്കു​ന്ന ക​ള​ക്ഷ​ൻ കെ ​എ​സ് ആ​ർ​ടി​സി​യി​ൽ അ​ട​യ്ക്കും. സ​ർ​വീ​സി​ന്‍റെ ലാ​ഭ​ന​ഷ്ട​ങ്ങ​ൾ കെ ​സ്വി​ഫ്റ്റി​ന് ബാ​ധ​ക​മ​ല്ല.

കി​ലോ​മീ​റ്റ​ർ വാ​ട​ക കൃ​ത്യ​മാ​യി കെ ​എ​സ് ആ​ർ ടി ​സി​യി​ൽ നി​ന്ന് വാ​ങ്ങു​ക​യും സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ങ്ക​യാ​ണ്.

കെഎ​സ്ആ​ർ​ടി​സി​യു​ടെ നി​ല​നി​ല്പി​ന് ത​ന്നെ ഭീ​ഷ​ണി​യാ​യി ക​ഴി​ഞ്ഞി​രി​ക്ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ല​പാ​ട് എ​ന്ന് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റി​സ് ആ​രോ​പി​ച്ചു. പ്ര​ത്യേ​കി​ച്ചും കെഎ​സ് ആ​ർ ടി ​സി പ്ര​വ​ർ​ത്ത​ന​ലാ​ഭ​ത്തി​ൽ മു​ന്നേ​റു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ.

കെ ​എ​സ് ആ​ർ​ടി​സി​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.നാ​ളെ മു​ത​ൽ കെ ​എ​സ് ആ​ർ ടി ​സി, കെ – ​സി​ഫ്റ്റ് ബ​സു​ക​ളു​ടെ ബു​ക്കിം​ഗ്Onlineksrtcswift.comഎ​ന്ന പു​തി​യ സൈ​റ്റി​ലുംente ksrtc Neo oprs എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലേ​യ്ക്കു​മാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.​ഇ​നി പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി സൈ​റ്റി​ൽ റി​സ​ർ​വ്വ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.

Related posts

Leave a Comment