കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി നിരന്തരമായ പീഡനത്തിന് ഇരയായി! പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി നി​ര​ന്ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​യി​രു​ന്ന​താ​യി പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്.

ഒ​രു​മാ​സം മു​മ്പാ​ണ് ദ​ളി​ത്‌ വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്. വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ നി​ന്നും ല​ഭി​ച്ച പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് കു​ട്ടി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​വ​ര്‍​ഷം ജ​നു​വ​രി 23-നാ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴും കേ​സി​ലെ പ്ര​തി​ക​ളെ​യോ സൂ​ച​ന​യോ ക​ണ്ടെ​ത്താ​ന്‍ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

സം​ശ​യ​ത്തി​ന്‍റെ പേ​രി​ല്‍ ചി​ല​രെ​യൊ​ക്കെ ചോ​ദ്യം ചെ​യ്ത​തൊ​ഴി​ച്ചാ​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി​യൊ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​നി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക​ട​യ്ക്ക​ല്‍ സി​ഐ​യാ​ണ് ഇ​പ്പോ​ള്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ കേ​സ് ലോ​ക്ക​ല്‍ പോ​ലീ​സി​ല്‍ നി​ന്നും മാ​റ്റ​ണം എ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​സ് അ​ന്വേ​ഷി​ക്ക​ണം എ​ന്നും കാ​ണി​ച്ചു ബ​ന്ധു​ക്ക​ള്‍ ഡി​ജി​പി, പ​ട്ടി​ക ജാ​തി-​വ​ര്‍​ഗ ക​മ്മീ​ഷ​നും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

മ​ക​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്ത​ണം എ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണ് എ​ന്നും പ്ര​തി ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും ക​ട​യ്ക്ക​ല്‍ പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment