ക​ട​ല്‍​വെ​ള്ള​രി! സം​ര​ക്ഷി​ത ക​ട​ല്‍​ജീ​വി​​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ല്‍; കുടുങ്ങിയത്‌ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍

കൊ​ച്ചി: സം​ര​ക്ഷി​ത ക​ട​ല്‍​ജീ​വി​യാ​യ ക​ട​ല്‍​വെ​ള്ള​രി​യു​മാ​യി ര​ണ്ടു ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക​ളെ എ​റ​ണാ​കു​ളം ഫോ​റ​സ്റ്റ് വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍​നി​ന്നു ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, ന​ബീ​ല്‍ എ​ന്നി​വ​രെ 14 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന ക​ട​ല്‍​വെ​ള്ള​രി സ​ഹി​തം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ ഷെ​ഡ്യൂ​ള്‍-​ഒ​ന്ന് പാ​ര്‍​ട്ട് (ഫോ​ര്‍)-​സി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ട​ല്‍​വെ​ള്ള​രി അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ചെ​യ്യു​ന്ന​തും കൈ​വ​ശം വ​യ്ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.

തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​രു​വ​രെ​യും തൊ​ണ്ടി സ​ഹി​തം കോ​ട​നാ​ട് റേ​ഞ്ചി​ലെ മേ​യ്ക്ക​പ്പാ​ല ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​നു കൈ​മാ​റി.

പെ​രു​മ്പാ​വൂ​ര്‍ ഫ്ള​യിം​ഗ് സ്‌​ക്വാ​ഡ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​ജി. അ​ന്‍​വ​ര്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ മു​ഹ​മ്മ​ദ് ക​ബീ​ര്‍, എം.​വി. ജോ​ഷി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment